ബെംഗളൂരു: കേന്ദ്ര പാർലമെന്ററികാര്യ. രാസവള വകുപ്പ് മന്ത്രി എച്ച്.എൻ അനന്ത്കുമാർ (59) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെബെംഗളൂരുവിലായിരുന്നു അന്ത്യം. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബർ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്. 1996 മുതൽ ആറു തവണ ബെംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തിയ അനന്ത് കുമാർ കർണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1959 ജൂലായ് 22 ന് ബെംഗളൂരുവിലാണ് അനന്ത് കുമാർ ജനിച്ചത്. ഹൂബ്ലി കെ.എസ് ആർട്സ് കോളേജിൽ നിന്ന് ബി.എയും ജെ.എസ്.എസ് ലോ കോളേജിൽ നിന്ന് നിയമ ബിരുദവും നേടി. ഡോ.തേജസ്വിനിയാണ് ഭാര്യ. ഐശ്വര്യ, വിജേത എന്നിവർ മക്കളാണ്. എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായിരുന്നു. തുടർന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറിയായി. 1996-ലാണ് ആദ്യമായി ലോക്സഭയിലെത്തുന്നത്. 1998-ലെ വാജ്പേയി മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായി. വാജ്പയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാർ. 1999ലും എൻ.ഡി.എ. സർക്കാറിൽ മന്ത്രിയായി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്ക്കാരിക, നഗരവികസന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2003-ൽ കർണാടക ബി.ജെ. പി അധ്യക്ഷനായി. തൊട്ടടുത്ത കൊല്ലം ദേശീയ സെക്രട്ടറിയായി.മോദി സർക്കാരിൽ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2016 ൽ പാർലമെന്ററികാര്യവും ലഭിച്ചു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അദ്ദേഹത്തിന് അർബുദമാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തിരിച്ച് വന്ന ശേഷം ബെംഗളൂരുവിലെ ശങ്കർ കാൻസർ റിസർച്ച് സെന്ററിലെ ചികിത്സയിലായിരുന്നു. ലാൽബാഗ് റോഡിലെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം നാഷണൽ കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ ചാമരാജ്പേട്ട് ശ്മശാനത്തിൽ നടക്കും. ബിജെപിക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ കരുത്തുറ്റ നേതാവിനെ
from mathrubhumi.latestnews.rssfeed https://ift.tt/2qG914Y
via
IFTTT
No comments:
Post a Comment