സതാംപ്ടണെ 6-1ന് തകര്‍ത്ത് സിറ്റി മുന്നില്‍ തന്നെ; ചെല്‍സിക്കും വിജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

സതാംപ്ടണെ 6-1ന് തകര്‍ത്ത് സിറ്റി മുന്നില്‍ തന്നെ; ചെല്‍സിക്കും വിജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും വിജയം. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ചെൽസി പരാജയപ്പെടുത്തിയപ്പോൾ സതാംപ്ടണെതിരെ 6-1നായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. 32-ാം മിനിറ്റിൽ മൊറാട്ട ചെൽസിയെ മുന്നിലെത്തിച്ചു. പെഡ്രോയുടെ പാസിൽ നിന്നായിരുന്നു മൊറാട്ടയുടെ ഗോൾ. കഴിഞ്ഞ നാല് മത്സരങ്ങളിൽ മൊറാട്ടയുടെ മൂന്നാം ഗോളായിരുന്നു ഇത്. എന്നാൽ 53-ാം മിനിറ്റിൽ ചെൽസിയെ ഞെട്ടിച്ച് ക്രിസ്റ്റൽ പാലസ് ഒപ്പമെത്തി. ആൻഡ്രൂ ടൗൻസെൻഡാണ് ലക്ഷ്യം കണ്ടത്. 65-ാം മിനിറ്റിൽ മൊറാട്ട വീണ്ടും ലക്ഷ്യം കണ്ടു. ഹസാർഡിന്റെ ഫ്രീ കിക്കിൽ നിന്നായിരുന്നു മൊറാട്ടയുടെ ഗോൾ. അഞ്ച് മിനിറ്റിന് ശേഷം അലോൻസോയുടെ മികച്ച പാസ് ഗോളാക്കി പെഡ്രോ ചെൽസിക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. ഇതോടെ 11 മത്സരങ്ങൾ പിന്നിട്ടപ്പോൾ ചെൽസി പരാജയമറിയാതെ 27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സതാംപ്ടണെ ഒന്നിനെതിരെ ആറു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തകർത്തത്. ആറാം മിനിറ്റിൽ തന്നെ സെൽഫ് ഗോളിലൂടെ സിറ്റി മുന്നിലെത്തി. റഹീം സ്റ്റെർലിങ് ഇരട്ടഗോൾ നേടിയപ്പോൾ സെർജിയോ അഗ്യൂറോ, ഡേവിഡ് സിൽവ, ലിറോയ് സാനെ എന്നിവരും സിറ്റിക്കായി ലക്ഷ്യം കണ്ടു. പെനാൽറ്റിയിൽ നിന്ന് ഡാനി ഇങ്സാണ് സതാംപ്ടൺന്റെ ഗോൾ കണ്ടെത്തിയത്. ഈ ഗോളോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 150 ഗോളുളെന്ന നേട്ടത്തിൽ അഗ്യൂറോയെത്തി. ഒരു ക്ലബിനായി 150 പ്രീമിയർ ലീഗ് ഗോൾ നേടുന്ന മൂന്നാമത്തെ താരവുമായി അഗ്യൂറോ. ഇതിനു മുമ്പ് ഹെന്റിയും റൂണിയും മാത്രമേ ആ നേട്ടത്തിലെത്തിയിട്ടുള്ളു. വിജയത്തോടെ 29 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്തി. Content Highlights: English Premier League Manchester City and Chelsea


from mathrubhumi.latestnews.rssfeed https://ift.tt/2JEtGiC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages