വാഷിങ്ടണ്‍ : കൊക്കയിലേയ്ക്ക് പതിച്ച് മരത്തില്‍ കുടുങ്ങിക്കിടന്ന കാറില്‍ നിന്നും ആറു ദിവസത്തിനു ശേഷം 53 കാരി തിരികെ ജീവിതത്തിലേയ്ക്ക്. അമേരിക്കയിലെ അരിസോണയിലാണ് ദൃക്‌സാക്ഷികള്‍ ഇല്ലാത്ത അപകടം നടന്നത്.
ഒക്‌ടോബര്‍ 12 നാണ് നിയന്ത്രണം നഷ്ടമായ കാര്‍ കൊക്കയിലേയ്ക്ക് പതിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നതിനാല്‍ ആരും രക്ഷിക്കാന്‍ എത്തിയില്ല. ഇതോടെ വാഹനം ഓടിച്ചിരുന്ന 53 കാരി ആറു ദിവസത്തോളം പരിക്കേറ്റ് കൊക്കതില്‍ തന്നെ കിടന്നു. ആറാം ദിവസം ഹൈവേ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയവരാണ് അപകടം നടന്നതിന്റെ സൂചനകള്‍ ശ്രദ്ധിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാര്‍ മരത്തില്‍ കുടുങ്ങി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, കാറിനുള്ളില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, സമീപത്ത് മനുഷ്യന്റെ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 500 മീറ്റര്‍ അകലെ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സ്ത്രീയെ കണ്ടെത്തുകയായിരുന്നു. കാറിനുള്ളില്‍ ദിവസങ്ങളോളം കുടുങ്ങിക്കിടന്നുവെന്നും ആരെയെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ പുറത്തിറങ്ങി നടന്ന താന്‍ അവശയായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. സ്ത്രീലെ ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് ആശുപത്രിയില്‍ എത്തിച്ചത്.
from mangalam.com https://ift.tt/2PAFbgp
via IFTTT
No comments:
Post a Comment