കൊച്ചി: െകെക്കൂലിക്കേസില്‍ സര്‍ക്കാര്‍ ഡോക്ടറെ സംരക്ഷിക്കാനായി വ്യാജ റിപ്പോര്‍ട്ട് നല്‍കിയ കോട്ടയം ജില്ലാ എത്തിക്‌സ് കമ്മിറ്റി മുന്‍ അംഗങ്ങള്‍ക്കെതിരേ അന്വേഷണത്തിനു ഹൈക്കോടതി ഉത്തരവ്. പാലാ സര്‍ക്കാരാശുപത്രിയില്‍ ഡോക്ടറായിരുന്ന തസിന്‍ ജെ. റസൂലിനെ വിജിലന്‍സ് കേസില്‍നിന്നു രക്ഷിക്കാനായി വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയെന്ന ആക്ഷേപത്തില്‍ അന്നത്തെ കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐഷ ബായി, ജില്ലാ പോലീസ് സൂപ്രണ്ട് സി. രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാധാ വി. നായര്‍, ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. എസ്. ഹരി എന്നിവര്‍ക്കെതിരേ അന്വേഷണം നടത്താനാണു ജസ്റ്റിസ് പി. ഉെബെദിന്റെ ഉത്തരവ്.
വാഗമണ്‍ കല്ലേക്കുളം ഷാജിമോനില്‍നിന്ന് 500 രൂപ െകെക്കൂലി വാങ്ങിയെന്നാണു കേസ്. ഷാജിമോന്റെ ഭാര്യ ബിന്ദുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യാന്‍ വേണ്ടിയായിരുന്നു െകെക്കൂലി. അറസ്റ്റിലായ ഡോക്ടര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, താന്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സമയത്താണു ഷാജിമോന്‍ സമീപിച്ചതെന്നായിരുന്നു ഡോ. തസിന്റെ വാദം. അതിനായി മൂത്രപരിശോധനയുടെ വ്യാജ ലാബ് റിപ്പോര്‍ട്ട് ഹാജരാക്കി. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് അന്നു മന്ത്രിമാരായിരുന്ന പി.കെ. ശ്രീമതിക്കും കോടിയേരി ബാലകൃഷ്ണനും പരാതിയും നല്‍കി.
പരാതി പരിശോധിക്കാന്‍ സര്‍ക്കാര്‍ എത്തിക്‌സ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അവരുടെ റിപ്പോര്‍ട്ട് വന്നശേഷം പരിശോധിക്കാമെന്നായിരുന്നു 2012 മാര്‍ച്ച് ഏഴിനു ചേര്‍ന്ന എത്തിക്‌സ് കമ്മിറ്റിയുടെ തീരുമാനം. പിന്നീട്, എത്തിക്‌സ് കമ്മിറ്റി കണ്‍വീനര്‍ കൂടിയായ ഡോ. ഐഷ ബായി വ്യാജ റിപ്പോര്‍ട്ട് തയാറാക്കി മറ്റംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ചെന്നാണ് ആരോപണം. സ്വകാര്യ പ്രാക്ടീസ് വേളയിലാണു പണം വാങ്ങിയതെന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തനിക്കെതിരായ വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡോ. തസിന്‍ കോടതിയെ സമീപിച്ചു.
കേസ് രേഖകളില്‍ രണ്ടുതരം റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതോടെ വിജിലന്‍സ് കോടതി മിനിറ്റ്‌സ് ബുക്ക് പരിശോധിച്ചു. കൃത്രിമം കണ്ടതോടെ അന്വേഷിക്കാന്‍ ഉത്തരവിട്ടു. ഇതു ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് അന്വേഷണം തുടരാന്‍ െഹെക്കോടതി നിര്‍ദേശിച്ചത്.
from mangalam.com https://ift.tt/2AvyVx7
via IFTTT
No comments:
Post a Comment