തിരുവനന്തപുരം : ചോദ്യോത്തരവേളയ്ക്കിടെ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിനു മുന്നിലും പ്രതിഷേധം തുടരുകയാണ്.
ചോദ്യോത്തര വേളയ്ക്കായി ആകെ ഒരു മണിക്കൂര്‍ അനുവദിച്ചിരിക്കെ ഒരു ചോദ്യത്തിന് മറുപടി പറയാന്‍ മാത്രം മുഖ്യമന്ത്രി 45 മിനിട്ട് എടുത്തുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്ന ആക്ഷേപം. മുഖ്യമന്ത്രി 45 മിനിട്ടോളം മറുപടിയ്ക്കായി എടുത്തിട്ടും സ്പീക്കര്‍ ഇടപെട്ടില്ലെന്നും ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത് ശരിയായില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പ്ലക്കാര്‍ഡും ബാനറുമായി പ്രതിപക്ഷം നടത്തളത്തില്‍ ഇറങ്ങിയിരിക്കുകയാണ്.
from mangalam.com https://ift.tt/2SdJWdx
via IFTTT
No comments:
Post a Comment