ഛപ്ര: ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വലിയ അളവില്‍ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തി. മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങളാണ് കണ്ടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഛപ്രയിലെ റെയില്‍വെ സ്റ്റേഷനില്‍ നിന്നുമാണ് ഇത് കണ്ടെത്തിയത്. പതിനാറ് തലയോട്ടികളും 34 മറ്റ് അസ്ഥികൂടങ്ങളുമാണ് റെയില്‍വേ പോലീസ് കണ്ടെടുത്തത്.
റെയില്‍വേ പോലീസ് ഡെപ്യുട്ടി സൂപ്പര്‍ഇന്‍ഡെന്റ് തന്‍വീര്‍ അഹമ്മദാണ് ചൊവ്വാഴ്ച സംഭവം പുറത്തുവിട്ടത്. 29കാരനായ സഞ്ജയ് പ്രസാദിനെയാണ് പോലീസ് അസ്ഥികൂടങ്ങളുമായി പിടികൂടിയത്. ഈസ്റ്റ് ചാമ്പാരന്‍ ജില്ല വാസിയാണ് അയാള്‍. ജിആര്‍പി ടീമാണ് ഇയാളെ പിടികൂടിയത്.
അസ്ഥികൂടത്തിന് പുറമെ ഭൂട്ടാനീസ് കറന്‍സിയും, പല രാജ്യങ്ങളിലെ എടിഎം കാര്‍ഡുകളും ഫോറിന്‍ സിമ്മും ഇയാളില്‍ നിന്നും റെയില്‍വേ പോലീസ് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നും വാങ്ങിയതാണ് അസ്ഥികൂടങ്ങള്‍ എന്ന് പ്രസാദ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ജല്‍പൈഗൂരി വഴി ഭൂട്ടാനിലേക്ക് കടക്കുകയായിരുന്നു പദ്ധതിയെന്നും ഇയാള്‍ പറഞ്ഞു.
ഹിമലായത്തിലെ മന്ത്രതന്ത്ര വിദ്യകള്‍ നടത്തുന്ന ഒരു പ്രത്യേക വിഭാഗം ആള്‍ക്കാര്‍ക്ക് മനുഷ്യ അസ്ഥികൂടം എത്തിക്കുന്ന സംഘത്തില്‍പ്പെട്ട ഒരാളായിരുന്നു പ്രസാദ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും, പ്രസാദിനെ ഇനിയും ചോദ്യം ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2zuQlKh
via IFTTT
No comments:
Post a Comment