50 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സൈനിക സ്‌കൂള്‍; 154 ആണ്‍കുട്ടികള്‍ക്കൊപ്പം ആറ് പെണ്‍കുട്ടികള്‍(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

50 വര്‍ഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് സൈനിക സ്‌കൂള്‍; 154 ആണ്‍കുട്ടികള്‍ക്കൊപ്പം ആറ് പെണ്‍കുട്ടികള്‍(വീഡിയോ)

മിസോറം സൈനിക സ്‌കൂളില്‍ ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ക്ക് ഇടം നല്‍കി. 1961-ല്‍ മഹാരാഷ്ട്രയിലാണ് ആദ്യമായി സൈനിക സ്‌കൂള്‍ കേന്ദ്ര ഗവേണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രലായതിന്റെ കീഴില്‍ ഇതിനോടകം 28 സൈനിക സ്‌കൂളുകള്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവിടങ്ങളില്‍ ഒരിടത്തും പെണ്‍കുട്ടികള്‍ക്കു അഡ്മിഷന്‍ നല്‍കിയിരുന്നില്ല.

50 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ആണ്‍കുട്ടികള്‍ക്ക് മാത്രം അഡ്മിഷന്‍ നല്‍കിയിരുന്ന സൈനിക സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത്. പെണ്‍കുട്ടികള്‍ക്കായി പ്രത്യേകം ഹോസ്റ്റലും ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ പ്ലേഗ്രൗണ്ടുകളുമാണ് പുതിയതായി പണിതിരിക്കുന്നത്. 4 മാസമായി തുടങ്ങിയ ക്ലാസ്സുകള്‍ക് ഇടയില്‍ പെണ്‍കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പ്രത്യേക നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍, കേണല്‍ റാത്തോര്‍ അഭിപ്രായപ്പെടുന്നു.

പത്ത് ശതമാനം സീറ്റാണ് പെണ്‍കുട്ടികള്‍ക്കായി മിസോറം സൈനിക സ്‌കൂളില്‍ ഇപ്പോള്‍ തുറന്നു കൊടുത്തത്. 6 പെണ്‍കുട്ടികള്‍ മാത്രമാണ് അഡ്മിഷന്‍ നല്‍കിയത്. 6ഉം 7ഉം ക്ലാസ്സുകളിലേക്കാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള പൊതു പരീക്ഷയിലൂടെയാണ് ഇവര്‍ക്കു പ്രവേശനം നല്‍കിയത്. 31 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നും എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ യോഗ്യരായ 6 പേരെ തിരഞ്ഞെടുക്കുകയായിരുന്നു.



from mangalam.com https://ift.tt/2qnMEBs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages