സമാധാനത്തിന്റെയും ശാന്തതയുടെയുടെയും പാതയിലേക്ക് സിറിയ; തെളിവായി ഡമാസ്‌കസിലെ മ്യൂസിയം തുറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

സമാധാനത്തിന്റെയും ശാന്തതയുടെയുടെയും പാതയിലേക്ക് സിറിയ; തെളിവായി ഡമാസ്‌കസിലെ മ്യൂസിയം തുറന്നു

ഡമാസ്‌കസിലെ മ്യൂസിയം ആറ് വര്‍ഷത്തിനു ശേഷം ജനങ്ങള്‍ക്കായ് തുറന്നുകൊടുത്തു. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഒടുവില്‍ സിറിയയിലെ അന്തരീക്ഷം ശാന്തമാകുന്നു എന്നതിന് തെളിവായാണ് മ്യൂസിയം തുറന്നത്. ചരിത്രമുറങ്ങുന്ന സിറിയന്‍ മണ്ണിന്റെ പ്രധാനപ്പെട്ട ഏടുകള്‍ നശിക്കാതിരിക്കാനാണ് യുദ്ധകാലത്ത് മ്യൂസിയം അടച്ചിട്ടത്.

രാജ്യത്തിന്റെ തലസ്ഥാനമായ ഡമാസ്‌കസിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലോക പ്രശസ്തമായ പുരാതന വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സിറിയന്‍ മ്യൂസിയം 2012-ലാണ് അടച്ചുപൂട്ടിയത്. ഏറെ പഴക്കവും വിലപിടിപ്പുള്ളതുമായ പുരാവസ്തുക്കള്‍ യുദ്ധത്തില്‍ നശിക്കാതിരിക്കാനായിരുന്നു ഈ നീക്കം. ചിലത് രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചു വെച്ചതായും പറയപ്പെടുന്നു.

എന്നാല്‍ ഇസ്ലാമിക് ഭീകരര്‍ തകര്‍ത്ത പൈതൃക ഭൂമികള്‍ നിരവധിയുണ്ട് സിറിയയില്‍. കഴിഞ്ഞ 7 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ മൂന്ന് ലക്ഷത്തി അന്‍പതിനായിരം പേര്‍ മരിച്ചു. നിര്‍വധി പേര്‍ക്ക് പരുക്കേറ്റു. സിറിയയില്‍ അലയടിച്ച തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ തകര്‍ത്തിട്ടില്ല എന്നതിന്റെ തെളിവാണ് മ്യൂസിയം വീണ്ടും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.



from mangalam.com https://ift.tt/2Qb0DFM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages