ഐഎസ്ആര്‍ഓ ചാരക്കേസില്‍ ആരോപണവിധേയനായ എസ് കെ ശര്‍മ്മ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ഐഎസ്ആര്‍ഓ ചാരക്കേസില്‍ ആരോപണവിധേയനായ എസ് കെ ശര്‍മ്മ അന്തരിച്ചു

ബെംഗളൂരു: ഐഎസ്ആര്‍ഓ ചാരക്കേസില്‍ ആരോപണവിധേയനായ എസ് കെ ശര്‍മ്മ അന്തരിച്ചു. 62 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

മൃതദേഹം രാവിലെ ഒമ്പതു മുതല്‍ രണ്ടു മണിവരെ ബംഗളൂരു ഇന്ദിര നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.

കെ. ചന്ദ്രശേഖറുമായുള്ള സുഹൃദ്ബന്ധമാണ് ശര്‍മയെ ഐഎസ്ആര്‍ഒ ചാരക്കേസിലേക്ക് വലിച്ചിഴക്കുന്നത്. നമ്പി നാരായണന്റെ പോരാട്ടം സുപ്രീംകോടതിയില്‍ വിജയം കണ്ടതോടെ 20 വര്‍ഷം നീണ്ട തന്റെ നിയമപോരാട്ടത്തിന് ഫലം കാണുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം.

ചാരക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് 1998ല്‍ സുപ്രീംകോടതി നിര്‍ദേശിച്ച ഒരു ലക്ഷം രൂപ ശര്‍മക്കും കേരള സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് കുടുംബം.



from mangalam.com https://ift.tt/2QcfL5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages