ന്യൂഡൽഹി: 5ജിയിൽ പ്രവർത്തിക്കുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ 2019 അവസാനത്തോടെ വിപണിയിലെത്തിയേക്കും. ടെലികോം കമ്പനികളുമായി സഹകരിച്ച് അടുത്ത ജനുവരിയോടെ ഹാൻഡ് സെറ്റുകൾ ഉപയോഗിച്ച് പരീക്ഷണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. കൊറിയൻ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ വൺപ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ 5ജി സ്മാർട്ട് ഫോൺ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. 200 ഡോളറിൽ(ഏകദേശം 14,000 രൂപ)താഴെയാകും വിലയെന്നും കമ്പനികൾ പറയുന്നു. ഇന്ത്യയിൽ 2020ന്റെ അവസാനത്തോടെ 5ജി ലഭ്യമാകുമെന്നാണ് ഈ മേഖലയിൽനിന്നുള്ളവർ പറയുന്നത്. യുഎസിൽ ഇപ്പോൾതന്നെ പരിമിതമായി 5ജി സേവനം നൽകുന്നുണ്ട്. അടുത്ത വർഷം തുടക്കത്തോടെ എല്ലാവർക്കും ലഭ്യമാകുമെന്നാണ് കരുതുന്നത്. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങൾ 2019ന്റെ തുടക്കത്തിൽ 5ജി സേവനം നൽകിത്തുടങ്ങും. ഇന്ത്യയിൽ 2019ന്റെ പകുതിയോടെ 5ജി സ്പെക്ട്രം ലേലം നടക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ 2020 തുടക്കത്തോടെ പൊതുജനങ്ങൾക്ക് 5ജി സേവനം ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2zq7OD7
via
IFTTT
No comments:
Post a Comment