തിരുവനന്തപുരം: വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. ദേവസ്വം ബോർഡിന്റെ നിർമാണ പ്രവർത്തനങ്ങളിൽ തടസ്സം നിൽക്കുന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്നും ഇത് ശബരിമലയെ തകർക്കാനുള്ള നീക്കമാണെന്നും പത്മകുമാർ പറഞ്ഞു. വനഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമതി നൽകിയ റിപ്പോർട്ട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും വനംവകുപ്പ് ഇടപെടുന്നു. അത്യാവശ്യമുള്ള താൽകാലിക നിർമാണപ്രവർത്തനങ്ങൾ മതിയെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. അനാവശ്യമായ കെട്ടിടങ്ങൾ ഒന്നും ശബരിമലയിൽ നിർമിക്കാൻ പാടില്ല എന്നാണ് കരുതുന്നത്. എന്നാൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സമീപനം ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് പ്രതികൂലമായിത്തീരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വംബോർഡ് പക്ഷം ചേരാൻ ഉദ്ദേശിക്കുന്നില്ല. ആചാരക്രമങ്ങളും പൂജാദികർമങ്ങളും കൃത്യമായി നടത്തുക എന്നതാണ് ദേവസ്വം ബോർഡിന്റെ പ്രധാന കർത്തവ്യം. അന്നദാനം നിർത്തലാക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വംബോർഡ് ആരുടെയും സമ്മർദ്ദത്തിന് വിധേയമായി ഒരു കാര്യവും ചെയ്യില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സ്പെഷൽ കമ്മീഷണറുടെ റിപ്പോർട്ട് കൊടുക്കുന്നുണ്ട്. അതിനൊപ്പം ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് ആവശ്യമില്ല. അതുകൊണ്ടാണ് കോടതിയിൽ റിപ്പോർട്ട് കൊടുക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2SJJEvQ
via
IFTTT
No comments:
Post a Comment