ഒരോവറില്‍ 43 റണ്‍സ്! റെക്കോഡ് പ്രകടനത്തില്‍ കണ്ണുതള്ളി ക്രിക്കറ്റ് ആരാധകര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

ഒരോവറില്‍ 43 റണ്‍സ്! റെക്കോഡ് പ്രകടനത്തില്‍ കണ്ണുതള്ളി ക്രിക്കറ്റ് ആരാധകര്‍

വെല്ലിങ്ടൺ: ഒരോവറിൽ മാക്സിമം എത്ര റൺസ് എടുക്കാനാകും? രണ്ട് ന്യൂസിലൻഡ് ബാറ്റ്സ്മാൻമാർക്ക് ഇനി ഇതിന്റെ ഉത്തരം ഒട്ടും ആലോചിക്കാതെ പറയാം. 43 റൺസ്! ന്യൂസിലൻഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ഫോർഡ് ട്രോഫിയിലാണ് രണ്ട് കിവി ബാറ്റ്സ്മാൻമാർ ചേർന്ന് ഒരോവറിൽ 43 റൺസ് അടിച്ചുകൂട്ടിയത്. ലിസ്റ്റ് എയിൽ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരോവറിൽ നേടുന്ന ഏറ്റവും കൂടുതൽ റൺസാണിത്. ഇങ്ങനെയാണ് ആ ഓവർ: 4, 6+nb, 6+nb, 6, 1, 6, 6, 6. നോർത്തേൺ ഡിസ്ട്രിക്റ്റ്സും സെൻട്രൽ ഡിസ്ട്രിക്റ്റ്സും തമ്മിൽ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോർത്തേൺ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്സ്മാൻമാരായ ജോ കാർട്ടറും ബ്രെറ്റ് ഹാംപ്ടണും സെൻട്രൽ ഡിസ്ട്രിക്റ്റ്സ് ബൗളർ വില്ല്യം ലൂഡിക്കിനെ പഞ്ഞിക്കിടുകയായിരുന്നു. ആറാമതായി ബാറ്റിങ്ങിനിറങ്ങിയ കാർട്ടർ 102 റൺസും ഏഴാമതായി ഇറങ്ങിയ ഹാംപ്റ്റൺ 95 റൺസും അടിച്ചെടുത്തു. ഈ ബാറ്റിങ് മികവിൽ നിശ്ചിത ഓവറിൽ 313 റൺസാണ് നോർത്തേൺ ഡിസ്ട്രിക്റ്റ്സ് പടുത്തുയർത്തിയത്. ഇരുപത്തിയൊന്നുകാരനായ ലൂഡിക്കിന്റെ ആ ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജിൽ തട്ടി പന്ത് ബൗണ്ടറി ലൈൻ കടന്നു. ഭാഗ്യത്തിന്റെ അകമ്പടിയോടെ നാല് റൺസ്. പിന്നീട് ബാറ്റ്സ്മാന്റെ അരയ്ക്ക് മുകളിൽ നിൽക്കുന്ന തരത്തിൽ രണ്ട് ഫുൾ ടോസാണ് ലൂഡിക്ക് എറിഞ്ഞത്. അത് രണ്ടും നോ ബോളായി. ഒപ്പം രണ്ട് പന്തും ഹാംപ്റ്റൺ സിക്സിലേക്ക് പറത്തി. ഇതോടെ തന്നെ ലൂഡിക്ക് തളർന്ന അവസ്ഥയിലായി. അടുത്ത പന്തും ഹാംപ്റ്റൺ സിക്സിലേക്ക് പറത്തിയതോടെ മൂന്നു പന്തിൽ 24 റൺസെന്ന നിലയിലായി. അടുത്ത പന്തിൽ സിംഗിളെടുത്ത് ഹാംപ്റ്റൺ, കാർട്ടറിന് സ്ട്രൈക്ക് കൈമാറി. പിന്നീട് അടുത്ത മൂന്ന് പന്തും നിലംതൊട്ടില്ല. ഒരോവറിൽ 43 റൺസ് കണ്ട് കാണികൾ അമ്പരന്നു. നേരത്തെ സിംബാബ്വേയുടെ എൽട്ടൻ ചിഗുംബരയുടെ പേരിലായിരുന്നു റെക്കോഡ്. 2013-14ൽ ധാക്കയിൽ ഷെയ്ഖ് ജമാലിന് വേണ്ടി കളിക്കുമ്പോൾ 39 റൺസാണ് സിംബാബ്വേ താരം ഒരോവറിൽ നേടിയത്. അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീൻ ബാബുവിനേതിരെയായിരുന്നു ചിംഗുബരയുടെ റെക്കോഡ് ബാറ്റിങ്. ഈ വർഷമാദ്യം ദക്ഷിണാഫ്രിക്കയുടെ ജെപി ഡുമിനി ഒരോവറിൽ 37 റൺസടിച്ചിരുന്നു. മൊമെന്റം കപ്പിൽ കെയ്പ് കോബ്രാസിന് വേണ്ടിയായിരുന്നു ഡുമിനിയുടെ ഇന്നിങ്സ്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഹെർഷൽ ഗിബ്സിന്റെ പേരിലാണ് ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് അടിച്ചെടുത്ത റെക്കോഡ്. 2007 ലോകകപ്പിൽ നെതർലൻഡ്സിന്റെ ഡാൻ വാൻ ബുൻഗിനെതിരെ 37 റൺസാണ് ഗിബ്സ് നേടിയത്. 4, 6+nb, 6+nb, 6, 1, 6, 6, 6 43-run over ✔️ List A world record ✔️ Congratulations Joe Carter and Brett Hampton!#ndtogether #cricketnation pic.twitter.com/Kw1xgdP2Lg — Northern Districts (@ndcricket) November 7, 2018 Content Highlights: Kiwi pair smash 43 runs in one over to break world record


from mathrubhumi.latestnews.rssfeed https://ift.tt/2QpXulI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages