കണ്ണൂർ: ശബരിമല വിഷയത്തിൽ ബി.ജെ.പിക്കാർ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ശബരിമല വിഷയത്തിൽ ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമനിർമാണം നടത്താൻ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരൻപിള്ള പറയുന്നത്. ശ്രീധരൻപിള്ളയെപ്പോലെയുള്ള വലിയ മനുഷ്യർ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി നിയമനിർമാണം നടത്താൻ ശ്രമിച്ചില്ലെന്നും കെ.സുധാകരൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും ശബരിമല വിധിക്കെതിരെ നിയമനിർമാണം നടത്തുന്നില്ല. ഇതാണ് ശബരിമലയുടെ ശാപം. ശബരിമല കേസിൽ ബി.ജെ.പി ഓന്തിനെപ്പോലെ നിറംമാറുന്നവരാണ്. കേസിന്റെ തുടക്കംമുതൽ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ശബരിമല യുവതീപ്രവേശനത്തിനായി കേസ് നൽകിയവരെല്ലാം ബി.ജെ.പി ബന്ധമുള്ളവരാണെന്നും കെ.സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശബരിമല വിധിക്കെതിരെ നിയമനിർമാണം നടത്താൻ അവസരമുണ്ടെന്നിരിക്കെ എന്തിനാണ് ബി.ജെ.പി രാഷ്ട്രീയനാടകം കളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2yZ57sB
via
IFTTT
No comments:
Post a Comment