സെന്‍സെക്‌സില്‍ 422 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

സെന്‍സെക്‌സില്‍ 422 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ദീപാവലിക്ക് മുന്നോടിയായി ഓഹരി വിപണിയിൽ വീണ്ടും മുന്നേറ്റം. സെൻസെക്സ് 422 പോയന്റ് ഉയർന്ന് 34854ലിലും നിഫ്റ്റി 129 പോയന്റ് നേട്ടത്തിൽ 10509ലുമാണ് വ്യാപാരം നടക്കുന്നത്. 1253 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 245 ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഒഎൻജിസി, വേദാന്ത, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾക്ക് താൽക്കാലിക ആശ്വാസമുണ്ടായതാണ് വിപണിക്ക് തുണയായത്. ഏഷ്യൻ സൂചികകളും മികച്ച നേട്ടത്തിലാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2AHvyUX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages