ന്യൂഡൽഹി: രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടുവർഷത്തെ ഉയർന്ന നിലവാരമായ 6.9 ശതമാനത്തിലെത്തി. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2018 ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടിയാണ്. കഴിഞ്ഞവർഷം ഈ സമയത്ത് 40.7 കോടി പേരാണ് തൊഴിലില്ലായ്മ പട്ടികയിൽ ഇടംപിടിച്ചത്. രാജ്യത്ത് പ്രായപൂർത്തിയായവരിൽ 39.5ശതമാനം പേർക്കുമാത്രമാണ് നിലവിൽ ഏതെങ്കിലും തൊഴിലുള്ളത്. തൊഴിൽ അന്വേഷകരുടെ എണ്ണത്തിലും വർധനവുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. 2018 ഒക്ടോബറിലെ കണക്കുപ്രകാരം തൊഴിലില്ലാത്ത 2.95 കോടി പേർ കാര്യമായിതന്നെ തൊഴിൽ അന്വേഷിക്കുന്നവരാണ്. കഴിഞ്ഞവർഷം ഇതേസമയത്ത് 2.16 കോടി പേരാണ് തൊഴിൽ അന്വേഷകരായി ഉണ്ടായിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2SV4RDo
via
IFTTT
No comments:
Post a Comment