3000 കൊല്ലം പഴക്കമുള്ള കല്ലറ തുറന്ന് പരിശോധിച്ചു; മമ്മിക്കൊപ്പം 1000 ചെറു ആള്‍രൂപങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

3000 കൊല്ലം പഴക്കമുള്ള കല്ലറ തുറന്ന് പരിശോധിച്ചു; മമ്മിക്കൊപ്പം 1000 ചെറു ആള്‍രൂപങ്ങള്‍

ലക്സർ: 3000 കൊല്ലത്തിലധികം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മി ലക്സറിൽ തുറന്നു പരിശോധിച്ചു. നവംബർ ആദ്യമാണ് രണ്ടു ശവക്കല്ലറകൾ പര്യവേഷകർ കണ്ടെത്തിയത്. നൈൽ നദീതീരത്തെ എൽ-അസാസഫിന്റെ തെക്കൻ ഭാഗത്ത് ഫ്രഞ്ച് പര്യവേഷകർ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് പുരാതനമായ അവശേഷിപ്പുകൾ കണ്ടെത്തിയത്. രണ്ടു കല്ലറകളും വ്യത്യസ്ത രാജവംശക്കാലഘട്ടത്തിന്റേതാണ്. 17, 18 രാജവംശക്കാലങ്ങളിലേതാണ് ഇവയെന്ന് ഗവേഷകർ അറിയിച്ചു. രണ്ടു കല്ലറകളിലും സംസ്കരിച്ചു സൂക്ഷിച്ച മമ്മികൾ കണ്ടെത്തി. Photo Courtesy: Reuters ശവക്കല്ലറകളിൽ ഒരെണ്ണം ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകർ നേരത്തെ തുറന്നു പരിശോധിച്ചിരുന്നു. രണ്ടാമത്തേതിന്റെ പരിശോധന അന്താരാഷ്ട്രമാധ്യമങ്ങളുടെ സാന്നിധ്യത്തിലായിരുന്നു. ആദ്യമായാണ് മാധ്യമങ്ങൾക്ക് പരിശോധനയിൽ പങ്കെടുക്കാനാനുള്ള അനുമതി ലഭിച്ചത്. 18-ാം രാജവംശത്തിന്റെ മമ്മി ഒരു സ്ത്രീയുടേതാണ്. ബിസി 13 കാലത്തേതാണ് ഈ മമ്മി. ബിസി 13 കാലഘട്ടം പല പ്രശസ്ത ഫറവോമാരുടേയും ഭരണകാലമായിരുന്നു. തൂത്തൻഖാമൻ,രാമസസ് II എന്നീ ഫറവോമാർ 18 രാജവംശത്തിലേതാണ്. Photo Courtesy: Reuters മമ്മിയോടൊപ്പം ചായം പൂശിയ അഞ്ച് മുഖം മൂടികളും ആയിരത്തോളം ഉഷാബ്തി പ്രതിമകളും കണ്ടെത്തി. ചെറിയ ആൾരൂപങ്ങളാണ് ഉഷാബ്തി പ്രതിമകൾ. മരണാനന്തരജീവിതത്തിൽ പരിചാരകവൃത്തിക്കായാണ് ഭൃത്യന്മാരെന്ന് സങ്കൽപിച്ച് ഇത്തരം ആൾരൂപങ്ങൾ മമ്മികൾക്കൊപ്പം സൂക്ഷിക്കുന്നത്. മുന്നൂറ് ചതുരശ്ര മീറ്റർ വിസ്താരമുള്ള കെട്ടിടാവശിഷ്ടങ്ങൾ അഞ്ചു മാസത്തെ ശ്രമങ്ങൾക്കൊടുവിൽ നീക്കം ചെയ്താണ് ശവക്കല്ലറകൾ കണ്ടെത്തിയത്. ഉടമയുടേയും കുടുംബാംഗങ്ങളുടേയും ചിത്രങ്ങൾ കല്ലറയുടെ മേൽഭിത്തിയിൽ വരച്ച് ചായംപൂശിയിരുന്നു. Screengrab From Video Of TRTWORLD മരണാനന്തജീവിതത്തിൽ വിശ്വസിച്ചിരുന്ന ഈജിപ്റ്റുകാർ മൃതശരീരങ്ങൾ സൂക്ഷിക്കുന്നത് പതിവായിരുന്നു. മൃഗങ്ങളുടെ ശരീരങ്ങളും ചിലയവസരങ്ങളിൽ സംരക്ഷിച്ച് സൂക്ഷിച്ചിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ ശവശരീരങ്ങൾ കേടു കൂടാതെ ഇവർ സൂക്ഷിച്ചിരുന്ന വിദ്യ ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും അന്യമാണ്. പര്യവേഷണങ്ങളിലൂടെ ഈ വർഷം ഈജിപ്റ്റിൽ നിന്ന് ഒരു ഡസനിലധികം പുരാവസ്തുശേഖരം കണ്ടെത്തിയിരുന്നു. ഇത് രാജ്യത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. പിരമിഡുകളും ക്ഷേത്രങ്ങളും ഈജിപ്റ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളാണ്. Content Highlights:Egypt Unveils Unopened Female Mummy, 3000 Years Old, Nile, Luxor, Pyramids


from mathrubhumi.latestnews.rssfeed https://ift.tt/2zrLXM5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages