വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 10, 2018

വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടി

കൊച്ചി: മലബാർ സിമന്റ്സ് അഴിമതി കേസിൽ വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ ആസ്തിവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മലബാർ സിമന്റ്സിലേക്ക് ചാക്ക് നൽകുന്നതുമായി ബന്ധപ്പെട്ട് പത്ത് വർഷം മുൻപ് നടന്ന കരാറിലെഅഴിമതി കേസിലാണ് എൻഫോഴ്സ്മെന്റിന്റെ നടപടി. 21.66 കോടിയുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത്.രണ്ട് കോടിയോളം വരുന്ന ആസ്തിവകകൾ കഴിഞ്ഞ വർഷം കണ്ടുകെട്ടിയിരുന്നു. 2004 മുതൽ 2008 വരെ മലബാർ സിമന്റ്സിൽ നടന്ന അഴിമതിയുമായി ബന്ധപ്പെട്ടാണ് വി.എം രാധാകൃഷ്ണനെതിരെ എൻഫോഴ്സ്മെന്റ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച വിജിലൻസ് സമർപ്പിച്ച കുറ്റപത്രത്തിൽ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു. ഈ തുകയ്ക്കായാണ്വി.എം രാധാകൃഷ്ണനിൽ സ്വത്തുക്കൾഎൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. രാധാകൃഷ്ണന്റെയും കുടുംബാംഗങ്ങളുടേയും വീടും മറ്റ് 20 ആസ്തിവകകളും കണ്ടുകെട്ടിയവയിൽ പെടുന്നു. 11 അപ്പാർട്ട്മെന്റുകൾ, രണ്ട് ഹോട്ടൽ സമുച്ഛയങ്ങൾ കോഴിക്കോടും വയനാടും പാലക്കാടുമുള്ള മറ്റ് ആസ്തിവകകൾ എന്നിവ കണ്ട് കെട്ടിയ പട്ടികയിലുണ്ട്. 23 കോടിയുടെ ആസ്തികളാണ് കണ്ടുകെട്ടിയതെങ്കിലും ഇപ്പോൾ ഇതിന്റെ വിപണി മൂല്യം ഏതാണ്ട് 100 കോടിയോളം വരുമെന്നും എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ വ്യക്തമാക്കി. കരാർ ഇടപടിൽ മുംബൈയിലെ ഋഷി ടെക്ക് കമ്പനികളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. എൻഫോഴ്സ്മെന്റിന്റെ താൽക്കാലിക കണ്ടുകെട്ടൽ ഉത്തരവ് ഡൽഹിയിലെ അപെക്സ് അതോറിറ്റികൾ അംഗീകരിച്ചാൽ വി.എം രാധാകൃഷ്ണന് ഈ ആസ്തിവകകൾ സർക്കാരിലേക്ക് നൽകേണ്ടി വരും.


from mathrubhumi.latestnews.rssfeed https://ift.tt/2AYhmXY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages