കൊച്ചി : സ്ത്രീകളുടെ വ്രതകാലം 21 ആയി ചുരുക്കണമെന്നും ഇതുസംബന്ധിച്ച് തന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി. ഇത്തരം നിര്‍ദേശം തന്ത്രിക്ക് നല്‍കാന്‍ നിയമപരമായി അധികാരമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. എം.കെ നാരായണന്‍ പോറ്റിയാണ് ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി ഹൈക്കോടതയില്‍ സമര്‍പ്പിച്ചത്. ഹര്‍ജിക്കാരനോട് സുപ്രീംകോടതിയെ സമീപിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതയില്‍ നല്‍കിയ പുന:പരിശോധനാ ഹര്‍ജിയില്‍ അന്തിമ തീരുമാനം വരുന്നതു വരെ ശബരിമലയില്‍ യുവതീപ്രവേശം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി. സുപ്രീംകോടതി വിധിയ്‌ക്കെതിരെ ഹൈക്കോടതിയില്‍ വരുന്ന ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
യുവതീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശത്തിന് വിരുദ്ധമായി നിലപാടെടുക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം ഉന്നയിച്ച് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ടെന്നകാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.
from mangalam.com https://ift.tt/2PiBMUj
via IFTTT
No comments:
Post a Comment