കോഴിക്കോട്: 'മാനിഷാദ... അരുത് കാട്ടാള, അരുത്... അയ്യപ്പഭക്തനെ ആക്രമിക്കുന്ന പൊലീസുകാരന്‍ ' എന്ന അടിക്കുറിപ്പോടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രം വ്യാജം. അയ്യപ്പ ഭക്തനെ പൊലീസ് ചവിട്ടുന്നതും മറ്റൊരു പൊലീസുകാരന്‍ തടയുന്നതുമാണ് ചിത്രത്തിലുള്ളത്.
എന്നാല്‍, ഇത് 2013ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സിപിഎം നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകനെ ഗ്രേഡ് എസ്‌ഐ വിജയദാസ് ചവിട്ടുന്നതാണ്. അന്ന് മാധ്യമം പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ചിത്രം ചിത്രമാണ് നിലവിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെയും, ശബരിമലയിലെ പ്രതിഷേധങ്ങള്‍ക്കിടെ പൊലീസ് അതിക്രമം എന്ന പേരില്‍ നിരവധി വ്യാജ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇങ്ങനെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
from mangalam.com https://ift.tt/2AaPVbB
via IFTTT
No comments:
Post a Comment