ന്യൂഡല്‍ഹി: ഓടുന്ന ബസില്‍ ഇരുന്ന് യുവതിയെ നോക്കി യുവാവ് സ്വയംഭോഗം ചെയ്തു. സംഭവം കണ്ട യുവതി യുവാവിനെ തല്ലി ചതയ്ക്കുകയും ചെയ്തു. താന്‍ യുവാവിന് നേരെ ദേഷ്യപ്പെട്ടെപ്പോള്‍ യാതൊരു കൂസലുമില്ലാതെ വീണ്ടും ഇയാള്‍ വീണ്ടും പ്രവൃത്തി തുടരുകയായിരുന്നെന്ന് യുവതി പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മറ്റ് യാത്രക്കാരും യാതൊന്നും മിണ്ടിയില്ലെന്നും യുവതി പറയുന്നു. തുടര്‍ന്ന് യുവതി എഴുന്നേറ്റ് നിന്ന് യുവാവിനെ മര്‍ദ്ദിക്കുകയും പോലീസിനെ വിളിക്കുകയുമായിരുന്നു.
ഇയാളെ എതിര്‍ക്കാനോ തന്നെ പിന്തുണയ്ക്കാനോ ബസിലുണ്ടായിരുന്ന ആരും മുന്നോട്ട് വന്നില്ലെന്ന് യുവതി പറഞ്ഞു. സംഭവത്തില്‍ യുവാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കപശേരയില്‍ നിന്നും വസന്ദ് കുഞ്ചിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി.
രാജ്യ തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ല. വാഹനങ്ങളിലും അവസ്ഥ മറ്റൊന്നല്ല. കഴിഞ്ഞ വര്‍ഷം തിരക്കേറിയ ബസില്‍ ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് ക്യാമറയില്‍ കുടുങ്ങിയിരുന്നു.
from mangalam.com https://ift.tt/2TxrMVr
via IFTTT
No comments:
Post a Comment