സന്നിധാനത്തെ സംഘര്‍ഷം: 200 പേര്‍ക്കെതിരെ കേസെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 6, 2018

സന്നിധാനത്തെ സംഘര്‍ഷം: 200 പേര്‍ക്കെതിരെ കേസെടുത്തു

സന്നിധാനം: ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞ സംഭവത്തിൽ പോലീസ് കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ നടതുറന്നതിന് ശേഷം യുവതികളെത്തി എന്ന അഭ്യൂഹത്തെ തുടർന്ന് ഉണ്ടായ സംഘർഷങ്ങളിലാണ് സന്നിധാനം പോലീസ് കേസെടുത്ത്. യുവതികളാണെന്ന അഭ്യൂഹത്തെ തുടർന്ന് തൃശൂർ സ്വദേശികളായ മൂന്ന് സ്ത്രീകളെയാണ് സന്നിധാനത്ത് രാവിലെ തടഞ്ഞത്. ചെറുമക്കൾ ഉൾപ്പടെയുള്ള സംഘത്തോടൊപ്പമാണ് സ്ത്രീകൾ സന്നിധാനത്ത് ദർശനത്തിനെത്തിയത്. വലിയ നടപ്പന്തലിൽ വെച്ച് ഇവരെ ഭക്തർ തടയുകയായിരുന്നു. ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം ഇവർക്ക് 50 വയസ്സ് കഴിഞ്ഞതാണെന്ന പോലീസ് സ്ഥിരീകരണത്തിൽ ഇവർ ദർശനം നടത്തി മടങ്ങുകയായിരുന്നു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പോലീസ് സുരക്ഷയോടെയാണ് ഇവർ ദർശനം നടത്തിയത്. ആൾക്കൂട്ടത്തിൽപ്പെട്ട ഒരു സ്ത്രീക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തിരുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2yRLCC3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages