ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിമ കപ്പലിന്റെ രഹസ്യങ്ങള്‍ പുറത്ത് വിട്ട് ബിബിസി. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അടിമകളെയും കൊണ്ട് പോയ 200 വര്‍ഷമായി കാണാതായ സാവോ ജോസ് പാക്കിറ്റി ഡി'ആഫ്രിക്ക എന്ന കപ്പലിന്റെ അവശിഷ്ടത്തെ കുറിച്ചുള്ള വിവരങ്ങളാണ് ബിബിസി പുറത്ത് വിട്ടത്. ബ്രസീലിലേക്ക് പോയ പോര്‍ച്ചുഗീസിലെ അടിമകപ്പല്‍ 512 മൊസാംബിക്കന്‍ അടിമകളെയും കൊണ്ട് 27 ഡിസംബര്‍ 1794-ല്‍ കേപ് പെനിന്‍സുലയിലെ ക്യാമ്പ്സ് ബേയിലാണ് മുങ്ങി പോയത് എന്ന ഒരു റെക്കോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്ലേവ് റെക്സ് പ്രോജെക്ടസ് സാവോ ജോസ് തിരയാന്‍ തീരുമാനിച്ചത്. ബൊഷോഫും സംഘവും അവിടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
കേപ് ആര്‍ച്ചീവ്സില്‍ ഡച്ച് ഭാഷയില്‍ എഴുതിയ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിലാണ് അവര്‍ തിരച്ചില്‍ നടത്തുന്നത് തെറ്റായ സ്ഥലത്താണെന്ന് മനസിലായത്. ക്ലിഫ്ടണ്‍ ബീച്ചസ് കഴിഞ്ഞ് ലയണ്‍സ് ഹെഡിലാണ് സംഭവം നടന്നത്. 200 അടിമകളാണ് കപ്പല്‍ അപകടത്തില്‍ മരിച്ചത്. രക്ഷപ്പെട്ട ബാക്കിയുള്ള അടിമകളെ കേപ് ടൗണില്‍ തന്നെ വില്‍ക്കുകയായിരുന്നു. തീരത്തു നിന്ന് 50 മീറ്റര്‍ അകലെയാണ് സ്ലേവ് റെക്സ് പ്രോജെക്ടസ് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് സാവോ ജോസ് കപ്പലാണെന്ന് തെളിഞ്ഞത്.
കപ്പലിലെ ചില വസ്തുക്കള്‍ വാഷിംഗ്ടണ്‍ ഡിസി-യിലെ സ്മിത്ത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അടിമകളെ ബന്ധിപ്പിക്കാന്‍ ഉപയോഗിച്ച പൂട്ടുകളും സംഘം കണ്ടെത്തി. പുരാവസ്തു സംരക്ഷക നാന്‍സി ചൈല്‍ഡ് കപ്പലിലെ വസ്തുക്കള്‍ ഇലക്ട്രോകെമികള്‍, ഇലക്ട്രോലൈറ്റിക് റീഡക്ഷന്‍ പോലുള്ള സംവിധാനം ഉപയോഗിച്ചു വൃത്തിയാക്കുന്നു. ഡിസംബര്‍ 12 കേപ് ടൗണിലെ സ്ലേവ് ലോഡ്ജിലെ ചരിത്ര മ്യൂസിയത്തില്‍ സാവോ ജോസ് വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനാണ് അവരുടെ ലക്ഷ്യം.
'ഒരു സുപ്രധാനമായ കണ്ടുപിടിത്തമാണ് ഇത്. അടിമകളുമായി പോയ കപ്പലിനെ കുറിച്ച് പുരാവസ്തുശാസ്ത്ര സംബന്ധിയായ ഒരു ഡോക്യുമെന്റേഷന്‍ ഇതാദ്യമാണ്.'- സ്മിത്ത്സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍ സ്ഥാപക-ഡയറക്ടര്‍ ലോണ്ണീ ജി ബഞ്ച് IIIയെ ഉദ്ധരിച്ച് ബിബിസി ഗാല്ലറി ഫീച്ചര്‍ പറയുന്നു. ക്ലിഫ്ടണിലെ കപ്പല്‍ച്ചേതം ദക്ഷിണാഫ്രിക്കയിലെ സര്‍ക്കാര്‍ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെന്ന് ബോഷോഫ് പറയുന്നു. ഡിസംബര്‍ 12-ന് സ്ലേവ് ലോഡ്ജിലെ പ്രദര്‍ശനം നടക്കുമ്പോള്‍ മറ്റു വിവരങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2RxxMfd
via IFTTT
No comments:
Post a Comment