ഫലസ്തീനിലെ ഈ സ്ത്രീകളുടെ യാത്രക്ക് പിന്നില്‍ ഒരു കാരണമുണ്ട്; ജയില്‍ ഗ്ലാസിനപ്പുറമുള്ള പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണണം, അത് മാത്രമാണ് ലക്ഷ്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ഫലസ്തീനിലെ ഈ സ്ത്രീകളുടെ യാത്രക്ക് പിന്നില്‍ ഒരു കാരണമുണ്ട്; ജയില്‍ ഗ്ലാസിനപ്പുറമുള്ള പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണണം, അത് മാത്രമാണ് ലക്ഷ്യം

ഇസ്രായേലിന്റെ തടവറക്കുള്ളില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ഫലസ്തീനിലെ പുരുഷന്മാരുടെ ജയില്‍വാസം അകാരണമായി നീളുകയാണ്. കുടുംബാംഗങ്ങള്‍ക്ക് മാസത്തില്‍ ഒരു തവണ മാത്രമാണ് ജയിലിനകത്തുള്ളവരെ കാണാന്‍ അവസരമുള്ളൂ. ആഗോള മനുഷ്യാവകാശ സംഘടനകളുടെ ഇടപെടല്‍ മൂലമാണ് അത് സാധ്യമാകുന്നത്.

റെഡ് ക്രോസ് സംഘടനയുടെ ബസില്‍ കയറിയാണ് ഫലസ്തീനികള്‍ ജയിലിലുള്ള ഉറ്റവരെ കാണാന്‍ പോകാറുള്ളത്. നീണ്ട പന്ത്രണ്ട് മണിക്കൂര്‍ യാത്രയുണ്ട്. കൂടാതെ ചെക്പോസ്റ്റുകളിലെ മണിക്കൂര്‍ നീണ്ട കാത്തിരിപ്പ്. ഒടുവില്‍ ജയിലിനകത്തേക്ക് കയറ്റി വിടുന്നതിന് തൊട്ടുമുമ്പ് ദേഹപരിശോധനയും. എല്ലാം കഴിഞ്ഞ് പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവഴിക്കാന്‍ കിട്ടുന്നത് മിനിറ്റുകള്‍ മാത്രം. ഇരു കൂട്ടര്‍ക്കുമിടയില്‍ ഗ്ലാസുകൊണ്ടുള്ള കൂറ്റന്‍ മതിലും ഉണ്ടാകും. ആ ജയില്‍ ഗ്ലാസിനപ്പുറമുള്ള പ്രിയപ്പെട്ടവരെ ഒരു നോക്കു കാണാന്‍ എത്ര ത്യാഗം സഹിച്ചും എത്തുന്ന സ്ത്രീകളുടെ നീണ്ട നിര കാണാം.

ഉപ്പയ്ക്കൊപ്പം പുറത്ത് പോകണമെന്നും കളിക്കണമെന്നുമെല്ലാം പറഞ്ഞ് മുറ്റത്ത് കാത്തു നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഹൃദയം പൊട്ടുന്ന വേദനയാണുണ്ടാവാറുള്ളതെന്ന് സുന്ദുസ് എന്ന യുവതി പറയുന്നു. ഞങ്ങള്‍ക്ക് ജനിച്ച കുഞ്ഞിനെ പ്രിയതമന്‍ ആദ്യമായി കാണുന്നത് ആ കൂറ്റന്‍ ഗ്ലാസ് മതിലിനപ്പുറത്തു നിന്നാണ്. അദ്ദേഹം ആദ്യമായി കരഞ്ഞു കാണുന്നതും അപ്പോഴാണ് എന്ന് ഉമൈമ സ്വല്‍ഹ എന്ന യുവതി പറയുന്നു. ഡയാലിസിസിനിടെയാണ് തന്റെ മകനെ കാണാനായി 76 കാരിയായ ഖൈരി പുറപ്പെടുന്നത്. ഓരോ തവണ ഇറങ്ങുമ്പോഴും ഈ യാത്ര അവസാനത്തേതാകണേ, മകന് മോചനം ലഭിക്കണേ എന്ന് പ്രാര്‍ത്ഥിച്ചാണ് ഇറങ്ങാറ്. ഇത് പറയുമ്പോള്‍ ആ മാതാവ് തേങ്ങുന്നുണ്ടായിരുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം പ്രയാസമനുഭവിക്കുന്ന മൊണാ ദരഗ്മേക്ക് മണിക്കൂറുകള്‍ നീണ്ട ബസ് യാത്രയോ ചെക്പോസ്റ്റുകളിലെ കാത്തിരിപ്പോ പ്രശ്നമാകാറില്ല. കാരണം. തന്റെ മകനെ ഒരു നോക്ക് കണ്ടാല്‍ മാത്രം മതിയെന്നാണ് ആ 70 കാരിയായ ഉമ്മയുടെ ആഗ്രഹം. ബസ് യാത്രക്കിടയില്‍ തടവിലിരിക്കെ മകന്‍ ഉമ്മാക്കെഴുതിയ കത്തുകളും മകനൊപ്പമുള്ള ഫോട്ടോയും ബാഗില്‍ നിന്നും പുറത്തെടുത്ത് ആ ഉമ്മ നോക്കി. അതിജീവനവും അസാമാന്യ നിശ്ചയദാര്‍ഢ്യവും കൊണ്ട് ലോകത്തെ പലപ്പോഴും ഞെട്ടിച്ച ഉരുക്കു വനിതകളായ ഫലസ്തീനിലെ 'പെണ്ണുങ്ങള്‍' ഈ സമയത്താണ് പതറിപ്പോവുന്നത്.



from mangalam.com https://ift.tt/2PHPkId
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages