ന്യുഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ മുന്‍കേന്ദ്രമന്ത്രി പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ അനുമതി നേടിയിട്ടുണ്ടെന്ന് സി.ബി.ഐ. കേസില്‍ മറ്റുള്ള പ്രതികളെയും ചോദ്യംചെയ്യാനുള്ള അനുമതിക്ക് രണ്ടാഴ്ച കൂടി സാവകാശം വേണമെന്നും സി.ബി.ഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, കേസില്‍ ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും അറസ്റ്റ് തടഞ്ഞ നടപടി കോടതി ഡിസംബര്‍ 18വരെ നീട്ടി. എയര്‍സെല്‍-മാക്‌സിസ് ഇടപാടിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ടുയര്‍ന്ന ക്രമക്കേടുകളിലാണ് സി.ബി.ഐ അന്വേഷണം നടത്തുന്നത്. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ട്.
from mangalam.com https://ift.tt/2P3bOim
via IFTTT
No comments:
Post a Comment