കോഴിക്കോട്: ശബരിമലയിൽ കലാപമുണ്ടാക്കാൻ ബി.ജെ.പിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അവസരം നൽകിയെന്ന് മുൻ മുഖ്യന്ത്രി എ.കെ ആന്റണി. മണ്ഡലകാലം മുഴുവൻ ശബരിമല സംഘർഷഭരിതമാക്കാനാണ് മുഖ്യമന്ത്രിയുടേയും ആർ.എസ്.എസിന്റേയും ബി.ജെ.പിയുടേയും ശ്രമം. ഇത് സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പരാജയത്തെ മറച്ചുവെക്കാനുള്ള ഉപകരണമായിട്ടാണ് മുഖ്യമന്ത്രി കാണുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയും ബി.ജെ.പി കൂട്ടുപ്രതിയുമാണെന്നും എ.കെ ആന്റണി പറഞ്ഞു. കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ.കെ ആന്റണി. പ്രളയദുരിതാശ്വാസം സമ്പൂർണ പരാജയത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. അടിയന്തര സഹായമായ പതിനായിരം രൂപ പോലും പലർക്കും നൽകിയിട്ടില്ല. ശബരിമലയിൽ ബി.ജെ.പിക്ക് അവസരം നൽകി കോൺഗ്രസിനെ തകർക്കാമെന്നാണ് മുഖ്യമന്ത്രി വിചാരിക്കുന്നത്. ഇത് മലർപൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ബ്രിട്ടീഷുകാരും സർ സി.പിയും വിചാരിച്ചിട്ട് കോൺഗ്രസിനെ തകർക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെയാണോ പിണറായി വിജയനെന്നും എ.കെ ആന്റണി ചോദിച്ചു. ആചാരങ്ങളിലും അനുഷ്ടാനങ്ങളിലുമെല്ലാം മാറ്റം വരുത്തണമെങ്കിൽ ഏറെ ചർച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണ്. അത് എടുത്തുചാടി എടുക്കേണ്ട തീരുമാനമല്ല. പോലീസുകാർ പോലും സർക്കാർ പിന്തുണയോടെ എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്നും ആന്റണി പറഞ്ഞു. ബി.ജെ.പിയിൽ നിന്നും നരേന്ദ്രമോദിയിൽ നിന്നും രാജ്യത്തെ രക്ഷിച്ചെടുക്കണമെന്നാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നത്. കോൺഗ്രസിന്റെ മുഖ്യശത്രുവായ ടി.ഡി.പിക്ക് പോലും ആ ബോധ്യം ഇപ്പോൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അക്കാര്യം മനസ്സിലാവാത്തത് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമാണ്. കോൺഗ്രസുമായി ചേർന്ന് മോദിയെ എതിർക്കാമെന്ന നിലപാടിന് ഏതിര് നിൽക്കുന്നത് കേരളത്തിലെ ആറ് പോളിറ്റ്ബ്യൂറോ അംഗങ്ങൾ മാത്രമാണ്. ഇതിൽ നിന്നു തന്നെ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിക്ക് ബി.ജെ.പിയോടുള്ള നിലപാട് എന്താണ് എന്നത് വ്യക്തമാകുന്നുണ്ടെന്നും ആന്റണി പറഞ്ഞു. Content Highlights: AK Antoney against Pinarayi Vijayan on Sabarimala women entry issue
from mathrubhumi.latestnews.rssfeed https://ift.tt/2ReUvwP
via
IFTTT
No comments:
Post a Comment