സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനുള്ള നടപടിയുമായി കേന്ദ്രം; ഒന്നും രണ്ടും ക്ലാസുകളില്‍ ഹോം വര്‍ക്ക് വേണ്ട - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനുള്ള നടപടിയുമായി കേന്ദ്രം; ഒന്നും രണ്ടും ക്ലാസുകളില്‍ ഹോം വര്‍ക്ക് വേണ്ട

ന്യുഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം നിയന്ത്രിക്കാനുള്ള നിര്‍ദേശവുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ഒന്നും രണ്ടും ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഹോംവര്‍ക്ക് നല്‍കരുത്. ഭാഷയും കണക്കും മാത്രം ഈ ക്ലാസുകളില്‍ പഠിപ്പിച്ചാല്‍ മതിയെന്നും മാര്‍ഗരേഖ വേണമെന്ന് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച നിര്‍ദേശത്തില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വരുന്ന എല്ലാ സ്‌കൂളുകളിലും ഈ മാര്‍ഗരേഖ ഉടനടി നടപ്പില്‍ വരുത്തണമെന്നും നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറില്‍ പറയുന്നു.

ഒന്നും രണ്ടും ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പരിസ്ഥിതി ശാസ്ത്രങ്ങള്‍ കൂടി പഠിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. കൂടുതല്‍ പാഠപുസ്തകങ്ങളോ അധികമായ സാധനങ്ങള്‍ ഒന്നും നല്‍കാന്‍ പാടില്ലെന്നും കര്‍ശനമായി പറയുന്നു.

ഒന്നും രണ്ടും ക്ലാസിലെ സ്‌കൂള്‍ ബാഗിന്റെ ഭാരം 1.5 കിലോഗ്രാമില്‍ കൂടാന്‍ പാടില്ല. മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ അത് 2-3 കിലോഗ്രാം വരെയാണ്. 6-7 ക്ലാസുകളില്‍ നാലു കിലോഗ്രാം വരെ ഭാരമേ പാടുള്ളൂ. 8-9 ക്ലാസുകളില്‍ 4.5 കിലോഗ്രാമും 10ാം ക്ലാസില്‍ അഞ്ചു കിലോഗ്രാം ഭാരമേ വരാവൂവെന്നും പറയുന്നു.

സ്‌കൂള്‍ ബാഗിന്റെ ഭാരവും ഹോം വര്‍ക്കിന്റെ കാഠിന്യവും ഒഴിവാക്കാന്‍ മുന്‍പ് പലപ്പോഴും കേന്ദ്രം ഇടപെടല്‍ നടത്തിയിട്ടുണ്ട്. 2015ലും സമാനമായ മാര്‍ഗരേഖ സര്‍ക്കാര്‍ ഇറക്കിയിരുന്നു. 2016 ഏപ്രില്‍ ഇതുസംബന്ധിച്ച് സി.ബി.എസ്.ഇ എല്ലാ സ്‌കൂളുകള്‍ക്കും ഇത്തരം നിര്‍ദേശം നല്‍കിയിരുന്നു. 2016ല്‍ പൈലറ്റ് പദ്ധതിയെന്ന നിലയില്‍ മാനവ വിഭവശേഷി മന്ത്രാലയം 25 കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഈ മാര്‍ഗരേഖ നടപ്പാക്കിയിരുന്നു. സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടാബ്ലറ്റ് നല്‍കുന്നതും പരീക്ഷിച്ചിരുന്നു.



from mangalam.com https://ift.tt/2Qep8FB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages