സിഡ്നി: ഓസ്ട്രേലിയെക്കെതിരായ ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ലക്ഷ്യം 165 റൺസ്. ഓസീസ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. നാല് ഓവറിൽ 36 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയുടെ ബൗളിങ്ങായിരുന്നു മത്സരത്തിലെ ഹൈലൈറ്റ്. ട്വന്റി-20 കരിയറിലെ ക്രുണാലിന്റെ മികച്ച ബൗളിങ് പ്രകടനമാണിത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനായി ഓപ്പണിങ് വിക്കറ്റിൽ ഡാർസി ഷോർട്ടും ആരോൺ ഫിഞ്ചും 68 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 28 റൺസെടുത്ത ആരോൺ ഫിഞ്ചിനെ പുറത്താക്കി കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടുപിന്നാലെ 33 റൺസുമായി ഷോർട്ടും പുറത്തായി. അടുത്ത പന്തിൽ മക്ഡെർമോട്ടിനേയും (പൂജ്യം) ക്രുണാൽ തിരിച്ചയച്ചു. 16 പന്തിൽ രണ്ടു ബൗണ്ടറിയടക്കം 13 റൺസെടുത്ത മാക്സ്വെല്ലായിരുന്നു ക്രുണാലിന്റെ അടുത്ത ഇര. ഇതോടെ നാല് വിക്കറ്റിന് 90 റൺസ് എന്ന നിലയിലായി ഓസീസ്. തന്റെ നാലാം ഓവറിൽ അലക്സ് കറേയേയും പുറത്താക്കി ക്രുണാൽ നാല് വിക്കറ്റ് നേട്ടത്തിലെത്തി. 13 റൺസെടുത്ത ക്രിസ് ലിന്നിനെ ബുംറ നേരിട്ടുള്ള ഏറിൽ ബുംറ റൺഔട്ടാക്കി. 25 റൺസുമായി സ്റ്റോയിൻസും 13 റൺസോടെ കോൾട്ടർനീലും പുറത്താകാതെ നിന്നു. Content Highlights: India vs Australia Third T-20 Krunal Pandya Four Wickets
from mathrubhumi.latestnews.rssfeed https://ift.tt/2r5pnnS
via
IFTTT
No comments:
Post a Comment