ന്യൂഡൽഹി: മോദി വരും പോകും ... എന്നാൽ, നമ്മുടെ രാഷ്ട്രം ശാശ്വതമാണെന്നും സംസ്കാരം അനശ്വരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പ്രക്ഷേപണ പരമ്പരയായ മൻ കി ബാത്തിന്റെ 50ാം എപ്പിസോഡിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിലും താൻ എന്തുകൊണ്ട് റേഡിയോ ഒരു മാധ്യമമായി തിരഞ്ഞെടുത്തുവെന്നും മൻ കി ബാത്തിലൂടെ തന്റെ സങ്കൽപം എന്തായിരുന്നുവെന്നും മോദി വ്യക്തമാക്കി. മൻ കി ബാത്ത് പ്രഭാഷണം തുടങ്ങുമ്പോൾ രാഷ്ട്രീയം അതിന്റെ ഭാഗമാവരുതെന്ന തീരുമാനം താനെടുത്തിരുന്നു. തന്നെയോ തന്റെ സർക്കാരിനെയൊ വാഴ്ത്താൻ താനീ പ്രഭാഷണം ഉപയോഗിച്ചിട്ടില്ല. ഈ തീരുമാനത്തോട് നീതി പുലർത്താനുള്ള ഈർജം തനിക്ക് ലഭിച്ചത് ജനങ്ങളിൽ നിന്നാണ്. മൻ കി ബാത്ത് ജനങ്ങളെക്കുറിച്ചാണ്. രാഷ്ട്രീയത്തെക്കുറിച്ചല്ല. മൻ കി ബാത്ത് ജനങ്ങളിലേക്ക് എത്തിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നു. 1998 ൽ ഹിമാചൽ പ്രദേശിലേക്കുള്ള യാത്രക്കിടെ വിജനമായ പ്രദേശത്ത് നിന്ന് റേഡിയോയിൽ വാർത്ത കേൾക്കുന്ന ഒരു ചായക്കടക്കാരനെ കണ്ട് താൻ അത്ഭുതപ്പെടുകയുണ്ടായി. ഇന്ത്യ ആദ്യമായി അണുപരീക്ഷണം നടത്തിയതായുള്ള പ്രധാനമന്ത്രി വാജ്പെയ്യുടെ പ്രഖ്യാപനം ആഹ്ലാദത്തോടെ കേൾക്കുകയായിരുന്നു ആ മനുഷ്യൻ. റേഡിയോ എന്ന മാധ്യമത്തിന്റെ ശക്തിയും ജനങ്ങൾക്കിടയിലെ സ്വാധീനവും താൻ തിരിച്ചറിഞ്ഞത് അന്നായിരുന്നെന്നും മോദി പ്രഭാഷണത്തിൽ വ്യക്തമാക്കി. കർതാർപൂർ ഇടനാഴി രാഷ്ട്രത്തിന് സമർപ്പിച്ചതിലൂടെ സുപ്രധാനമായ ഒരു ചുവടുവെപ്പാണ് സർക്കാർ നടത്തിയിരിക്കുന്നത്. ഇതിലൂടെ ജനങ്ങൾക്ക് എളുപ്പത്തിൽ പാകിസ്താനിലെ കർതാർപൂരിലേക്ക് പോകാനും ഗുരു നാനാക്കിന്റെ വിശുദ്ധ സ്ഥലം സന്ദർശിക്കാനും കഴിയും. അന്താരാഷ്ട്ര അതിർത്തിയിലൂടെയുള്ള ദേരാ ബാബാ നാനാക്ക്-കർതാർപൂർ സാഹിബ് റോഡ് കോറിഡേറിനെപ്പറ്റി പരാമർശിക്കവെ മോദി വ്യക്തമാക്കി. content highlights:Modi Will Come And Go, Country Is Eternal says PM modi
from mathrubhumi.latestnews.rssfeed https://ift.tt/2TGmvLk
via
IFTTT
No comments:
Post a Comment