പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം വഴിത്തിരിവിൽ. അപകടസമയത്ത് ബാലഭാസ്കർ തന്നെയാണ് വാഹനമോടിച്ചിരുന്നതെന്ന്രക്ഷാപ്രവർത്തകരും സമീപവാസികളുമടക്കം അഞ്ചു പേർ പോലീസിൽമൊഴി നൽകി.അപകടസമയത്ത് ഡ്രൈവർ അർജുനാണ് വാഹനം ഒടിച്ചതെന്ന ഭാര്യ ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമാണ് ഈ മൊഴികൾ. മൊഴി നൽകിയവരിൽ ബാലഭാസ്കറിന്റെ കാറിന്റെ പിറകിലുണ്ടായിരുന്ന വാഹനം ഒാടിച്ച കൊല്ലം സ്വദേശിയുമുണ്ട്.പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകടസ്ഥലം സന്ദർശിക്കുകയുമുണ്ടായി. ഇവരുടെ റിപ്പോർട്ടും എതിരേ വന്നിരുന്ന കെ എസ് ആർ ടി സി ബസിലെ ആളുകൾ, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ എന്നിവ കൂടി പരിശോധിച്ച്മൊഴികളിലെ വൈരുധ്യങ്ങൾ പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവർ അർജുന്റെയും മൊഴി വീണ്ടുമെടുക്കും. പോലീസ് ഇതേക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അതു കൊണ്ട് അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ബാലഭാസ്കറിന്റെ അച്ഛൻ സി കെ ഉണ്ണി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും കത്തയച്ചിരുന്നു. ബാലഭാസ്കറിന്റെ മരണത്തേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ അപകടത്തിന്റെ ദുരൂഹതം വർധിപ്പിച്ചുകൊണ്ട് പുതിയ മൊഴികൾ പുറത്തുവരുന്നത്. സെപ്റ്റംബർ 25-നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചകാർ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാർ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്ക്കറും മകൾ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തു. Content Highlights :witness statement proves violinist Balabhaskar drove the car, violinist Balabhaskar death, Balabhaskar accident, witness statement to police,
from mathrubhumi.latestnews.rssfeed https://ift.tt/2PQ0Emo
via
IFTTT
No comments:
Post a Comment