ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മൃതദേഹം തുണ്ടം തുണ്ടമാക്കി; വധിക്കാനെത്തിയത് 15 അംഗ സംഘം: ഖഷോഗിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; മൃതദേഹം തുണ്ടം തുണ്ടമാക്കി; വധിക്കാനെത്തിയത് 15 അംഗ സംഘം: ഖഷോഗിയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം മൃതദേഹം തുണ്ടം തുണ്ടമാക്കുകയും ചെയ്‌തെന്നാണ് പുതിയ വെളിപ്പെടുത്തല്‍. തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതു പ്രകാരമായിരുന്നു കൊലപാതകം. ഖഷോഗിയെ വധിക്കാന്‍ 15 അംഗ സംഘമാണ് എത്തിയതെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരപം ഖഷോഗിയും തമ്മില്‍ തര്‍ക്കം ഉണ്ടായിയെന്നും തര്‍ക്കത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നുമായിരുന്നു സൗദിയുടെ വിശദീകരണം. ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായില്ല.

ഈ മാസം രണ്ടാം തീയതിയാണു സൗദി ഭരണകൂടത്തിന്റെ സ്ഥിരം വിമര്‍ശകനും വാഷിങ്ടന്‍ പോസ്റ്റ് ലേഖകനുമായ ജമാല്‍ ഖഷോഗിയെ ഇസ്താംബുള്ളിലെ സൗദി കോണ്‍സുലേറ്റില്‍നിന്നു കാണാതായത്. ഖഷോഗിയുടെ തിരോധാനത്തിനു പിന്നില്‍ സൗദിയാണെന്നു തുടക്കം മുതല്‍ വിമര്‍ശനമുണ്ടായെങ്കിലും എല്ലാ ആരോപണങ്ങളും സൗദി നിഷേധിച്ചിരുന്നു. എന്നാല്‍ സൗദിക്കെതിരെ നിരവധി തെളിവുകളാണ് പുറത്തെത്തിയത്.



from mangalam.com https://ift.tt/2qnN0rM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages