ശബരിമല : ശബരിമലയില്‍ കലാപാഹ്വാനവുമായി തിരിപ്പതി തിരിപ്പൂര്‍ ക്ഷേത്രത്തിലെ പൂജാരി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടാണ് മേല്‍ശാന്തി സി.ജി രംഗരാജ കലാപാഹ്വാനം നടത്തിയിരിക്കുന്നത്.
അഞ്ചാം തീയതി നട തുറക്കുമ്പോള്‍ ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ എത്താനും സ്ത്രീകളെ കയറ്റുന്നത് ചെറുക്കാനുമാണ് ആഹ്വാനം. എന്തുവില കൊടുത്തും സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റാനുള്ള നീക്കം ചെറുക്കണം. ഇരുമുടിക്കെട്ടുമായി പിന്നീട്, അതായത് പതിനാറാം തീയതിക്ക് ശേഷം പോകാമെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
വീഡിയോ കടപ്പാട് : കൈരളി ഒാണ്‍ലൈന്‍
from mangalam.com https://ift.tt/2QgliZm
via IFTTT
No comments:
Post a Comment