മഴ ശക്തമാകുന്നു; നാല് സംസ്ഥാനങ്ങളില്‍ യെല്ലോ അലേര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

മഴ ശക്തമാകുന്നു; നാല് സംസ്ഥാനങ്ങളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഏതാനും ഭാഗങ്ങളില്‍ ഇന്ന് ശക്തമായ മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന രണ്ട് ദിവസങ്ങളിലും ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

ഇതേത്തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് തുടങ്ങിയ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴുമുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബറില്‍ എത്തുമെന്ന് വിലയിരുത്തുപ്പെട്ടിരുന്ന തുലാവര്‍ഷം നവംബര്‍ ആദ്യവാരത്തിന് ശേഷം ശക്തമായേക്കും.

തമിഴ്‌നാട്ടില്‍ തുലാവര്‍ഷം ശക്തമാക്കപ്പെട്ടിരുന്നു. ഇത് നവംബര്‍ രണാം വാരത്തോടെ കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിയും ഉണ്ടായിരുന്നു. പത്ത് വര്‍ഷത്തില്‍ ആദ്യമായിട്ടാണ് തുലാവര്‍ഷം ഇത്രയധികം വൈകിയെത്തുന്നത്.

സാധാരണയായി ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാമഴ നീണ്ടുനില്‍ക്കുന്നത്. ഇത്തവണ 480 മില്ലീമീറ്റര്‍ മഴ തുലാവര്‍ഷത്തില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.



from mangalam.com https://ift.tt/2QcfZtK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages