താനെ: മോഷണത്തിന്റെ പല രീതികള്‍ കണ്ടിട്ടുണ്ട്. മിക്ക മോഷ്ടക്കളും സ്വര്‍ണവും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങളിലാണ് കണ്ണുവയ്ക്കുന്നതെങ്കിലും താനെയിലെ നാല് കള്ളന്മാര്‍ മോഷ്ടിച്ചത് ഒന്നര ലക്ഷത്തോളം മുട്ടകളാണ്. താനെ അംബേര്‍നാഥ് എംഐഡിസി മേഖലയില്‍ മുട്ട വിതരണത്തിന് പോയ ട്രക്ക് ആണ് സംഘം തട്ടിയെടുത്തത്.
ട്രക്ക് ഡ്രൈവര്‍ മുഹമ്മദ് ഷെയ്ഖിനെ മര്‍ദ്ദിച്ച് ഓടിച്ചശേഷമാണ് നാലംഗ സംഘം ട്രക്കും മുട്ടകളും തട്ടിയെടുത്തത്. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്നതാണ് ട്രക്ക്. ഇതില്‍ 1,41,000 മുട്ടകള്‍ ഉണ്ടായിരുന്നു. ഇതിന് ഏകദേശം അഞ്ചു ലക്ഷം രൂപ വിലവരും.
കര്‍ണാടകയിലെ ബിദര്‍ സ്വദേശിയാണ് മുഹമ്മദ് ഷെയ്ഖ്. സയ്യദ് ഇബ്രാഹിം എന്നയാളുടെ ചരക്കുലോറിയുടെ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ് ഷെയ്ഖ്. ഈ മാസം 16ന് മുട്ടയുമായി അംബേര്‍നാഥ് നഗരത്തിലേക്ക് വരവേയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ മൂന്നേകാലോടെ അക്രമിസംഘം ഗ്രീന്‍ സിറ്റി മേഖലയില്‍ തന്നെയും മകന്‍ മുജമീലിനെയും തടഞ്ഞുവച്ച് ആക്രമിച്ച ശേഷം ലോറി തട്ടിയെടുത്തുവെന്നാണ് മുഹമ്മദ് ഷെയ്ഖ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന ലോറിയും അത്രയും തുക വരുന്ന മുട്ടയും മോഷ്ടിച്ചു. കൈവശമുണ്ടായിരുന്ന 2000 രൂപയും 1000 രൂപ വിലവരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.
from mangalam.com https://ift.tt/2A6OcnP
via IFTTT
No comments:
Post a Comment