പുണെ: കേരള ബ്ലാസ്റ്റേഴ്സിന് ഇത് സമനിലകളുടെഐ.എസ്.എൽ. ലീഗിൽ തുടർച്ചയായ നാലാം സമനിലയാണ് പുണെയിൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരുന്നത്. സ്കോർ: 1-1. പതിമൂന്നാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് ലീഡ് വഴങ്ങിയത്. മാർക്കോ സ്റ്റാങ്കോവിച്ചാണ് പുണെയ്ക്കുവേണ്ടി ഗോൾ നേടിയത്. ആക്രമിച്ചു കളിക്കുന്നതിനിടെയാണ് പ്രത്യാക്രമണത്തിൽ നിന്ന് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഗോൾ വീണത്. ബോക്സിൽ നിന്നുള്ളൊരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് മാർക്കോ സ്റ്റാങ്കോവിച്ച്ബ്ലാസ്റ്റേഴ്സിന്റെ വല അപ്രതീക്ഷിതമായി കുലുക്കിയത്. ബോക്സിൽ നിന്ന് കിട്ടിയ പന്ത് വലംകാൽ കൊണ്ട് തടഞ്ഞ് പ്രതിരോധക്കാരെ കബളിപ്പിച്ച് ഇടംകാൽ കൊണ്ടൊരു ബുള്ളറ്റ് തൊടുക്കുകയായിരുന്നു സ്റ്റാങ്കോവിച്ച്. സ്ലാവിസ്ലയുടെ ഒരു നീക്കം ഓഫ് സൈഡാവുകയും മറ്റൊരു നീക്കം ഗോളി തടയുകയും ചെയ്തശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ വലയിൽ ഗോൾ വീണത്. 41-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് സമനില നേടിയെന്ന് തോന്നിച്ചെങ്കിലും റഫറി ഗോൾ നിഷേധിച്ചു. സമനിലയ്ക്കുവേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് 61-ാം മിനിറ്റിൽ സഫലമായി. തീർത്തും അപ്രതീക്ഷിതമായാണ് ഗോൾ വീണത്.സ്ലാവിസ്ല എടുത്ത കോർണർ ഗുർതേജ് സിങ്ങിന് ലഭിച്ചു. പന്ത് ക്ലിയർ ചെയ്യാനുള്ള സിങ്ങിന്റെ ശ്രമം വിജയിച്ചില്ല. പന്ത് കിട്ടിയത് ബോക്സിൽ നിലയുറപ്പിച്ച നിക്കോള ക്രാമരെവിച്ചിന്. നിക്കോള തൊടുത്ത ഷോട്ട് പ്രതിരോധത്തിന്റെ വിള്ളലിലൂടെ നേരെ വലയിൽ. അഞ്ചു കളികളിൽ നിന്ന് ഏഴ് പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തന്നെയാണ്. അഞ്ചു കളികളിൽ ഒരെണ്ണത്തിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. കഴിഞ്ഞ നാലു മത്സരങ്ങളിലും സമനിലയായിരുന്നു ഫലം. മുംബൈയും ഡെൽഹിയും ജംഷേദ്പുരുമാണ് ബ്ലാസ്റ്റേഴ്സിന് ഇതിന് മുൻപ് സമനിലയിൽ തളച്ചത്. എ.ടി.കെയ്ക്കെതിരേ നടന്ന ആദ്യ മത്സരത്തിൽ മാത്രമാണ് അവർക്ക് ജയിക്കാനായത്. അഞ്ചു കളികളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള പുണെ ഒൻപതാം സ്ഥാനത്താണ്. എങ്കിലും രണ്ടാം സമനിലയിൽ നിന്നുള്ള പോയിന്റ് വഴി ഏറ്റവും അവസാനസ്ഥാനത്ത് നിന്ന് കയറാൻ അവർക്കായി. അഞ്ചു കളികളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ചെന്നൈയിനാണ് ഏറ്റവും അവസാനക്കാർ. മത്സരത്തിന്റെ തത്സമയ വിവരണങ്ങൾ വായിക്കാം LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2qpP4iJ
via
IFTTT
No comments:
Post a Comment