WCC ഫെയ്‌സ്ബുക്ക് പേജില്‍ 'ഫാന്‍സു'കാരുടെ അസഭ്യവര്‍ഷം; ഒപ്പം ഭീഷണിയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

WCC ഫെയ്‌സ്ബുക്ക് പേജില്‍ 'ഫാന്‍സു'കാരുടെ അസഭ്യവര്‍ഷം; ഒപ്പം ഭീഷണിയും

കൊച്ചി : എഎംഎംഎ ക്കെതിരെ വിമർശനമുന്നയിച്ച നടിമാരെ അവഹേളിച്ച് പ്രമുഖ നടൻമാരുടെആരാധകർ. ഡബ്ലിയുസിസിയുടെ ഫേസ്ബുക്ക് പേജിലാണ് നടിമാർക്കെതിരെ അശ്ലീല പദപ്രയോഗങ്ങളുന്നയിച്ചു കൊണ്ടുള്ള സൈബർ ആക്രമണം. എറണാകുളം പ്രസ് ക്ലബിൽ വച്ചു ശനിയാഴ്ച്ച നടന്ന സമ്മേളനം WCC യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ലൈവായി ഷെയർ ചെയ്തിരുന്നു. ആ ഫേസ്ബുക്ക് ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ്ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്. പത്ര സമ്മേളനത്തിൽ സംസാരിച്ച രേവതി, പാർവതി, പദ്മപ്രിയ എന്നിവരെ ഫീൽഡ് ഔട്ട് ആയ നടിമാരെന്നാണ് ചില ഫാൻസ് കമന്റുകളിൽ പരാമർശിക്കുന്നത്. പേരെടുത്ത് പറഞ്ഞ് ഓരോ നടിമാരേയും അവഹേളിക്കുന്നതോടൊപ്പം ഇനി തീയേറ്ററിൽ അവരുടെ സിനിമകൾ ഇറങ്ങുമ്പോൾ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.തങ്ങൾക്കെതിരെ ഉയരുന്ന അശ്ലീല പരാമർശങ്ങളെക്കുറിച്ച്വാർത്താ സമ്മേളനത്തിനിടയിൽ തന്നെ നടിമാർ പരാതിപ്പെട്ടിരുന്നു. എന്തു തന്നെ വന്നാലും തങ്ങളുടെ നിലപാടുകളിൽ നിന്നും പിന്നോട്ടു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ആവശ്യമെങ്കിൽ നിയമപരമായി തന്നെ മുന്നോട്ടു പോകുമെന്നും വാർത്താ സമ്മേളനത്തിനിടയിൽ ഡബ്ലിയുസിസി അംഗങ്ങൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2A8Wgpe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages