തൃശൂരിലെ ഇന്ദിര ടീച്ചര്‍ക്ക് ദുബായില്‍ ബുര്‍ജ് ഖലീഫയോളം വലിയ ഗുരുദക്ഷിണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

തൃശൂരിലെ ഇന്ദിര ടീച്ചര്‍ക്ക് ദുബായില്‍ ബുര്‍ജ് ഖലീഫയോളം വലിയ ഗുരുദക്ഷിണ

ഇന്ദിര ടീച്ചറും ശ്രീകുമാറും ദുബായ്:എഴുപത് പിന്നിട്ട ഇന്ദിര ടീച്ചർക്ക് കഴിഞ്ഞ 26 ദിവസവും ഓരോ വിസ്മയമായിരുന്നു. ഇരുപത്തിയഞ്ചുവർഷം മുമ്പ് പഠിപ്പിച്ച ഒരു പത്താം ക്ലാസുകാരന്റെ അതിഥിയായി യു.എ.ഇ. ചുറ്റിക്കറങ്ങിയ തൃശ്ശൂർ സ്വദേശി ടി.കെ. ഇന്ദിരയ്ക്ക് ഇത് ജീവിതത്തിലെ മറക്കാനാവാത്ത ഓർമയുമായി. രണ്ടുമാസം മുമ്പ് നാട്ടിലെ സ്കൂളിൽ ഒരുസംഘം പൂർവവിദ്യാർഥികൾ ഒത്തുചേർന്ന് നടത്തിയ സംഗമമമാണ് ദുബായ് യാത്രയ്ക്ക് വഴിതുറന്നത്. അത് ഏറ്റെടുത്തതാകട്ടെ പത്താം ക്ലാസ് തോറ്റ് സ്ഥലംവിട്ട ശിഷ്യൻ തൃശ്ശൂർ സ്വദേശി ശ്രീകുമാറും. തൃശ്ശൂരിലെ ശ്രീമൂലം തിരുന്നാൾ ഗവ. ഹൈസ്കൂളിൽ 1991 മുതൽ 93 വരെ ശ്രീകുമാറിന്റെ ക്ലാസ് ടീച്ചറായിരുന്നു ഇന്ദിര. കുട്ടികളെ മക്കളെപ്പോലെ സ്നേഹിച്ചിരുന്ന ഇന്ദിരയാകട്ടെ വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപികയുമായിരുന്നു. 1993 ൽ സ്കൂളിലെ പത്താംതരം ഡി. ഡിവിഷനിൽ പഠിച്ച ഏതാനും പേരാണ് ഓഗസ്റ്റിൽ സ്കൂളിൽ സംഗമം സംഘടിപ്പിച്ചത്. പല ഭാഗങ്ങളിൽനിന്നായി പകുതിയോളം പേർ എത്തി. അന്ന് പഠിച്ച ക്ലാസ് മുറിയിലെ അതേ ബെഞ്ചുകളിലിരുന്ന കുട്ടികളുടെ ഹാജർ വിളിച്ച് ഇന്ദിര, ഓർമകൾക്ക് സുഗന്ധവും കുളിരും നൽകി. ദുബായിൽ ഏതാനും ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്ന ശ്രീകുമാറും യെസ് ടീച്ചർ എന്ന് വിളിച്ച് തന്റെ ഹാജർ ഉറപ്പിച്ചു. സഹപാഠികളായിരുന്ന അബ്ദുറഹിമാൻ, ഷംസുദ്ദീൻ, ദിനേശ് എന്നിവരായിരുന്നു നാട്ടിൽ ഈ പരിപാടി നടത്താനും അതിലേക്ക് ഇന്ദിരയെന്ന അധ്യാപികയെ കണ്ടെത്തി പങ്കെടുപ്പിക്കാനും ഉത്സാഹിച്ചത്. പഠനത്തിൽ മിടുക്കനൊന്നുമായിരുന്നില്ലെങ്കിലും കണക്ക് അധ്യാപികയുടെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു മറ്റുപലരെയും പോലെ ശ്രീകുമാറും. ഗൾഫ് സന്ദർശനത്തിന്റെ ക്ഷണം വെച്ച് നീട്ടിയത് പഴയ ആ സ്നേഹത്തിന്റെ ബലത്തിൽ തന്നെയായിരുന്നു. എക്കാലത്തും തന്റെ നന്മയ്ക്കായി പ്രാർഥിച്ചിരുന്ന ആ അധ്യാപികയെ ശ്രീകുമാർ ഒരു മാസത്തെ വിസയിൽ യു.എ.ഇ. യിലെത്തിച്ചു. വെള്ളിയാഴ്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫ എന്ന അത്ഭുതത്തിന്റെ മുകളറ്റം വരെ കയറ്റിയാണ് 26 ദിവസത്തെ യു.എ.ഇ. സന്ദർശനം അവസാനിപ്പിച്ചത്. മിക്കവാറും എല്ലാ എമിറേറ്റുകളിലും ശ്രീകുമാർ കൈപിടിച്ച് കൊണ്ടുപോയി. ശ്രീകുമാറിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇന്ദിര എത്തിയതെങ്കിൽ മടക്കയാത്രയിൽ ശിഷ്യൻ തന്നെ അധ്യാപികയ്ക്ക് തുണയായി പോകുന്നുണ്ട്. ഓഗസ്റ്റിൽ സ്കൂളിലെ പഴയ ക്ലാസ് മുറിയിൽ ഒത്തുകൂടിയപ്പോൾ ഇന്ദിര പഴയ ശിഷ്യർക്കെല്ലാം ഒരു അപൂർവ സമ്മാനം കരുതിയിരുന്നു- അന്നത്തെ കുട്ടികളുടെ ഗ്രൂപ്പ് ഫോട്ടോ. ആൽബങ്ങളിൽനിന്ന് തപ്പിയെടുത്ത ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയുടെ കോപ്പികൾ ഓരോ കുട്ടിയും വരിവരിയായി നിന്ന് സ്വീകരിച്ചു. പകരം സ്നേഹസമ്മാനമായി അവർ ഇന്ദിരയുടെ വിരലിൽ സ്വർണമോതിരം അണിയിച്ചു. അന്ന് പിരിയുമ്പോൾ തന്നെ അധ്യാപികയെ ദുബായിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ശ്രീകുമാർ തുടക്കമിട്ടിരുന്നു. ഞായറാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ ശ്രീകുമാറിനൊപ്പം ഇന്ദിര നാട്ടിലേക്ക് മടങ്ങി. content highlights:old student takes teacher to vacation in uae


from mathrubhumi.latestnews.rssfeed https://ift.tt/2Ek4ora
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages