മഹാരാഷ്ട്രയില്‍ മദ്യം വീട്ടിലെത്തും; ഹൈടെക്കായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

മഹാരാഷ്ട്രയില്‍ മദ്യം വീട്ടിലെത്തും; ഹൈടെക്കായി

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മദ്യം വീട്ടിലെത്തിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം മദ്യം ഹോം ഡെലിവെറിയായി എത്തിക്കാൻ പദ്ധതിയൊരുക്കുന്നത്. മദ്യ വ്യവസായത്തിന് വൻ മാറ്റങ്ങൾ വരുത്തുന്നതാകും പുതിയ പദ്ധതിയെന്ന് മഹാരാഷ്ട്ര എക്സൈസ് മന്ത്രി ചന്ദ്രശേഖർ ബവൻകുലെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജ്യത്തെ ഇ-കൊമേഴ്സ് കമ്പനികൾ പലവ്യഞ്ജനങ്ങളും പച്ചക്കറിയും വീടുകളിലെത്തിക്കുന്നതിന് സമാനമായാവും മദ്യവും എത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം മദ്യം ഒാർഡർ ചെയ്യുന്നവർ പ്രായപൂർത്തിയായവരാണെന്ന് ഉറപ്പിക്കാൻ ഉപഭോക്താക്കൾ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ വിൽപ്പനക്കാരന് നൽകേണ്ടി വന്നേക്കുമെന്ന് ബവൻകുലെ വ്യക്തമാക്കി. വ്യാജമദ്യം വിൽക്കാതിരിക്കാനും മദ്യം കടത്തിക്കൊണ്ടുപോകാതിരിക്കാനും മദ്യക്കുപ്പികളിൽ ജിയോ ടാഗിങ് ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഇത് വഴി നിർമ്മിക്കുന്നതു മുതൽ ഉപഭോക്താവിന്റെ കൈകളിൽ എത്തുന്നതു വരെ മദ്യക്കുപ്പി ട്രാക്ക് ചെയ്യാനാകും.


from mathrubhumi.latestnews.rssfeed https://ift.tt/2AaeMO3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages