തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്കൂൾ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ തുടക്കമായി. നേരത്തെ അവസാനിച്ച സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ തൃശൂർ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ അഞ്ജലി വി.ഡി സ്വർണം കരസ്ഥമാക്കി. സീനിയർ പെൺകുട്ടികളുടെ ലോങ്ജമ്പിൽ മലപ്പുറം കടകശേരി ഐഡിയൽ എച്ച്.എസ്.എസിലെ പ്രഭാവതി പി.എസ് സ്വർണം നേടി. മതിരപ്പള്ളി എം.എ കോളേജ് സ്പോർട്സ് ഹോസ്റ്റലിലെ സാന്ദ്ര ബാബുവിനാണ് ഈ ഇനത്തിൽ വെള്ളി. ജൂനിയർ പെൺകുട്ടികളുടെ ജാവിൻ ത്രോയിൽ പുല്ലൂരാംപാറ സെന്റ് ജോസഫിന്റെ തളീത കുമി സുനിൽ സ്വർണം നേടി. തിരുവനന്തപുരം ജില്ലയുടെ സൽമാൻ ഫാറൂഖാണ് മേളയിലെ ആദ്യ സ്വർണം നേടിയത്. ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സൽമാൻ ഫാറൂഖ് സ്വർണം നേടിയത്. എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ സ്കൂളിലെ അമിത് എൻ.വിയ്ക്കാണ് വെള്ളി. കണ്ണൂർ ജില്ലയിലെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ വിഷ്ണു ബിജു വെങ്കലം നേടി. ജൂനിയർ ആൺകുട്ടികളുടെ ലോങ്ജമ്പിൽ തിരുവനന്തപുരം സായിയിലെ സാജൻ.ആർ സ്വർണം നേടി. എറണാകുളം പനമ്പള്ളി നഗർ സ്പോർട് അക്കാദമിയിലെ ടി.ജെ ജോസഫിനാണ് രണ്ടാം സ്ഥാനം. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫിലെ വിഷ്ണു രാജൻ മൂന്നാം സ്ഥാനം നേടി. ജൂനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ചുനക്കര ഗവ. എച്ച്.എസ്.എസിലെ എസ്. ശ്രീശാന്ത് സ്വർണം നേടി. സീനിയർ പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ തൃശൂർ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ അഞ്ജലി വി.ഡി ഒന്നാമതെത്തി. എറണാകുളം എൻ. ഇന്ദുമതിക്കാണ് രണ്ടാം സ്ഥാനം. ആലപ്പുഴ മട്ടം സെന്റ്. ജോൺസ് എച്ച്.എസ്.എസിലെ ബി. ചന്ദ്രലേഖയ്ക്കാണ് മൂന്നാം സ്ഥാനം. സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളം കോതമംഗലം മാർ ബേസിലിന്റെ താരമായ ആദർശ് ഗോപിയാണ് ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷവും ഇതേയിനത്തിൽ ആദർശ് ഗോപി ഒന്നാം സ്ഥാനം നേടിയിരുന്നു. പാലക്കാട് മാത്തൂരിലെ അജിത്തിനാണ് വെള്ളി. പാലക്കാട് പറളി സ്കൂളിലെ ശ്രീരാഗിനാണ് ഈ ഇനത്തിൽ വെങ്കലം. സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ പാലക്കാട് കല്ലടി എച്ച്.എസിലെ എൻ. പൗർണമിക്കാണ് ഒന്നാം സ്ഥാനം. തൃശൂർ നാട്ടിക ഫിഷറീസ് എച്ച്.എസ്.എസിലെ സൂര്യ പി.എസ് രണ്ടാമതെത്തി. തിരുവനന്തപുരം സായിയിലെ മിന്നു പി റോയിയാണ് മൂന്നാമത്. ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.വിദ്യാർഥിനി സനിക കെ.പി സ്വർണം നേടി. പാലക്കാട് കുമരംപുത്തൂർ കെ.എച്ച്.എസിലെ ചാന്ദ്നി.സി ക്കാണ് രണ്ടാം സ്ഥാനം. എറണാകുളം മാർ ബേസിലിന്റെ ബിൽന ബാബുവാണ് മൂന്നാമത്. നിലവിൽ 18 പോയിന്റുകളുമായി പാലക്കാടാണ് മുന്നിൽ. 15 വീതം പോയിന്റുമായി എറണാകുളവും തിരുവനന്തപുരവും പിന്നാലെയുണ്ട്. 2200 താരങ്ങളാണ് ഇക്കുറി മത്സത്തിനെത്തിയിരിക്കുന്നത്. ആദ്യദിനം 31 ഇനങ്ങളിലാണ് ഫൈനൽ നടക്കുക. മൂന്നു ദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. നിലവിലെ ചാമ്പ്യൻജില്ലയായ എറണാകുളവും റണ്ണേഴ്സ് അപ്പായ പാലക്കാടും തമ്മിലാകും പ്രധാന മത്സരം. സ്കൂളുകളിൽ ചാമ്പ്യനായ മാർ ബേസിലിന്റെ കിരീടത്തിനു വെല്ലുവിളിയുയർത്തുമെന്നാണ് അയൽക്കാരായ കോതമംഗലം സെന്റ് ജോർജ്ജിന്റെ അവകാശവാദം. പോയ വർഷത്തെ രണ്ടാം സ്ഥാനത്തിൽ നിന്നു മുന്നേറാൻ കോഴിക്കോട് പുല്ലൂരാംപാറയും രംഗത്തുണ്ട്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കായികമേള നടക്കുമോയെന്ന ശങ്കയുണ്ടായിരുന്നു. പക്ഷേ, കുട്ടികളുടെ അവസരം നഷ്ടമാകാതിരിക്കാൻ സംഘടിപ്പിക്കുകയായിരുന്നു. അതിനാൽ ആഡംബരങ്ങളൊന്നുമുണ്ടാകില്ല. ജില്ലകളിലെ മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കി പങ്കാളിത്തം കുറച്ചിട്ടുണ്ട്. നാലുദിവസമായി നടത്തിയിരുന്ന മീറ്റ് ഇക്കുറി മൂന്നു ദിവസമാക്കി. പെൺകുട്ടികൾക്കും 400 മീറ്റർ ഹർഡിൽസ് ഉൾപ്പെടുത്തിയതും സീനിയർ പെൺകുട്ടികളുടെ 5000 മീറ്റർ ഒഴിവാക്കിയതുമടക്കം മത്സരഘടനയിൽ മാറ്റമുണ്ട്. LIVE UPDATES $(document).ready(function(){ get_liveblog(28); }); function get_liveblog(sheet) { $.ajax({ url: '/stat/fifaworldcup2018/liveblog/commentary_sports.php?sheet='+sheet, dataType: 'html', beforeSend:function(){ $('.liveblog').html('Loading Live Updates...'); }, success: function(data) { $('.liveblog').html(data); } }); } .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlights:state school athletics 2018
from mathrubhumi.latestnews.rssfeed https://ift.tt/2PkToxY
via
IFTTT
No comments:
Post a Comment