കൊച്ചി: ശബരിമലയിലെ ആചാര, അനുഷ്ഠാനങ്ങളിൽ തീരുമാനം എടുക്കാനുള്ള പൂർണ അവകാശം തന്ത്രിക്ക് നൽകി കൊണ്ട്1991 ഏപ്രിൽ മാസത്തിൽദേവസ്വം ബോർഡ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്ത്. ഇ.കെ നായനാർ സർക്കാരിന്റെ കാലത്ത് സ്ത്രീ പ്രവേശന കേസിൽ തന്നെയാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഈ നിലപാട് സ്വീകരിച്ചത്. ഈ കാലഘട്ടത്തിൽ മാസപൂജയ്ക്ക് പ്രായഭേദമന്യേ സ്ത്രീകൾക്ക് വിലക്ക് ഇല്ലായിരുന്നുവെന്നും ദേവസ്വം ബോർഡ് സമ്മതിക്കുന്നുണ്ട്. ശബരിമലയിലെ തന്ത്രിയുടെ അധികാര അവകാശങ്ങൾ സംബന്ധിച്ച തർക്കം സർക്കാർ മുന്നോട്ട് വയ്ക്കുമ്പോഴാണ് സ്ത്രീ പ്രവേശന വിഷയത്തിൽ നായനാർ സർക്കാരിന്റെ കാലത്ത് ദേവസ്വം ബോർഡ് എടുത്ത നിലപാട് ശ്രദ്ധേയമാകുന്നത്. ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കിയ ഹൈക്കോടതി വിധിക്ക് കാരണമായ കേസിലാണ് ആചാര അനുഷ്ഠാനങ്ങളിൽ തന്ത്രിയാണ് അവസാന വാക്കെന്ന സത്യവാങ്മൂലം ദേവസ്വം ബോർഡ് നൽകിയത്. ദേവസ്വം ബോർഡിന് ഭരണധികാരം മാത്രമാണ് ഉള്ളത്.സ്ത്രീ പ്രവേശനം പോലുള്ള വിവാദപരമായ കാര്യങ്ങളിലും ആചാര അനുഷ്ഠാനങ്ങളിലും തന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നായിരുന്നു ദേവസ്വം ബോർഡ് 1990-91 കാലഘട്ടത്തിൽ നടന്ന കേസിൽ ഹൈക്കോടതിയെ അറിയിച്ചിരുന്നത്.ക്ഷേത്രാചരങ്ങളിൽ സമ്പൂർണ്ണ അധികാരം തന്ത്രിക്ക് നൽകുന്നതായിരുന്നു.ദേവസ്വം ബോർഡിന്റെ തീരുമാനം.ഇതിനെ അന്നത്തെ ഇടത് സർക്കാരും കോടതിയിൽ എതിർത്തില്ല. അതേസമയം മാസപൂജ സമയത്ത് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾ ശബരിമലയിൽ കയറിയിരുന്നുവെന്നാണ് ദേവസ്വം ബോർഡ് ഈ സത്യവാങ്മൂലത്തിൽ കോടതിയെ അറിയിച്ചിരുന്നത്. മണ്ഡല, മകര വിളക്ക് തീർത്ഥാടന കാലത്തും വിഷു സമയത്തും 10 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കി വിജ്ഞാപനം പുറപ്പെടുവിക്കാറുണ്ടായിരുന്നുവെന്നും ബോർഡ് വ്യക്തമാക്കിയിരുന്നു. സന്നിധാനത്ത് സിനിമാ ചിത്രീകരണവും വിവാഹവും നടക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കുമ്മനം രാജശേഖരൻ അന്നത്തെ തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരര്ക്ക് നൽകിയ കത്തും ഇതിന് തന്ത്രി കൊടുത്ത മറുപടിയും അന്ന് കേസിൽ തെളിവായി പരിഗണിച്ചിരുന്നുവെന്നും കേസ് രേഖകൾ വ്യക്തമാക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2O9INkG
via
IFTTT
No comments:
Post a Comment