കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു; ഒരു സൈനികന് വീരമൃത്യു

ശ്രീനഗർ: സുരക്ഷാ ഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ ബറാമുള്ള ജില്ലയിലെ സൊപോറെ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു സൈനികനും ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് തീവ്രവാദികൾക്ക് വേണ്ടിയുള്ള തിരച്ചിൽ സൊപോറെ മെഖലയിൽ ആരംഭിച്ചത്. സൈന്യം ഒളിത്താവളം കണ്ടെത്തിയതോടെ തീവ്രവാദികൾ സൈനികർക്ക് നേരെ വെടിവച്ചതാണ് ഏറ്റുമുട്ടലിലേക്ക് വഴിവച്ചത്. ബിജേഷ് കുമാർ എന്ന സൈനികനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേഖലയിലെ വെടിവയ്പ് അവസാനിച്ചതായും ഉന്നത സൈനിക വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ട തീവ്രവാദികൾ ഏത് ഭീകരസംഘത്തിനൊപ്പം പ്രവർത്തിക്കുന്നവരാണെന്ന് അറിവായിട്ടില്ലെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2qcg0mf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages