മാധ്യമപ്രവര്‍ത്തകയെ ശബരിമലയില്‍ നിന്ന് കൊണ്ടുപോയത് വന്‍ സുരക്ഷാ സന്നാഹത്തില്‍ | Live Updates - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

മാധ്യമപ്രവര്‍ത്തകയെ ശബരിമലയില്‍ നിന്ന് കൊണ്ടുപോയത് വന്‍ സുരക്ഷാ സന്നാഹത്തില്‍ | Live Updates

പമ്പ: ശബരിമലയിൽ റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെ വൻ സുരക്ഷാ സന്നാഹത്തോടെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. രാവിലെ ശബരിമലയിലേക്ക് പോകുന്നതിനിടെ ഇവരെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. പിന്നീട് തിരിച്ചുവരാൻ സന്നദ്ദയായ ഇവരെ വൻ പോലീസ് വലയത്തിലാണ് പോലീസ് തിരിച്ചെത്തിച്ചത്. ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘർഷങ്ങളേത്തുടർന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്. പോലീസ് വാഹന വ്യൂഹത്തിലാണ് ഇവരെ ശബരിമലയിൽ നിന്ന് മാറ്റിയത്. നിലവിൽ ശബരിമല മേഖല പൂർണമായും പോലീസ് നിയന്ത്രണത്തിലാണ്. അയ്യപ്പന്മാർ പോകുന്ന നടപ്പാതകളിലുൾപ്പെടെ സുരക്ഷ ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സുരക്ഷ ശക്തമാക്കാൻ എല്ലാ നടപടികളും എടുത്തുവരികയാണെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു. അതിനിടെ ശബരിമലയിലേക്ക് മാധ്യമപ്രവർത്തകയെ പോകാൻ അനുവദിച്ചതിൽ പ്രതിഷേധിച്ച് അയ്യപ്പന്മാർ പമ്പയിൽ പ്രതിഷേധം നടത്തി. എന്നാൽ ഒരു സംഘടനയുടേയും പിന്തുണയോടെയല്ല ഇതെന്ന് അയ്യപ്പന്മാർ വ്യക്തമാക്കി. സംഘടിക്കരുതെന്ന് പ്രത്യേക നിർദേശമുള്ളപ്പോഴാണ് ശബരിമലയിൽ പ്രതിഷേധക്കാർ കൂട്ടം ചേർന്ന് മാധ്യമപ്രവർത്തകയെ തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ന്യൂയോർക്ക് ടൈംസ് ലേഖിക സുഹാസിനി രാജിന് നേരെ നാടകീയ രംഗങ്ങൾ നടന്നത്. തനിക്ക് നേരെ അസഭ്യവർഷമുണ്ടായതായും കൈയേറ്റത്തിന് ശ്രമിച്ചതായും അവർ പറഞ്ഞു. തേങ്ങകൊണ്ട് അവരെ അടിച്ചതായും റിപ്പോർട്ടുകളുണ്ട്. കാനന പാതയിലൂടെ മരക്കൂട്ടത്തെത്തിയതോടെയാണ് നാടകീയമായി എല്ലാ ഭാഗത്തു നിന്നും വലിയ ജനക്കൂട്ടം വന്നെത്തിയതത്. പിന്നീട് അസഭ്യവർഷവും ആക്രോശവുമായിരുന്നു. ഇതേത്തുടർന്നാണ് അവർ തിരിച്ചിറങ്ങിയത്. തിരിച്ചിറങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടേയും പോലീസിന്റേയും നേരെ അസഭ്യവർഷം തുടങ്ങി. ഏതാണ് 30 കിലോമീറ്റർ ഭാഗത്ത് നിരോധനാജ്ഞ നിലനിൽക്കേയാണ് ആൾക്കൂട്ടം അക്രമം നടത്തിയത്.. LIVE UPDATES .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important}


from mathrubhumi.latestnews.rssfeed https://ift.tt/2QWqMs0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages