തിരുവനന്തപുരം: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കുമെന്ന് ബിജെപി.ശബരിമല വിഷയത്തിൽ രണ്ട് ദിവസമായി തുടരുന്ന അനിഷ്ടസംഭവങ്ങളിൽ സംസ്ഥാനസർക്കാരിനെയും പോലീസിനെയും അദ്ദേഹം വിമർശിച്ചു.കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണം. നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ട സാഹചര്യം അവിടെയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്ത്രികുടുംബത്തിലെ മുതിർന്ന സ്ത്രീയെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കാനാവില്ല. ബിജെപി നേതാക്കളായ വളരെച്ചുരുക്കം പേർ മാത്രമേ സമരത്തിനെത്തിയുള്ളു. അണികളെ അവിടേക്ക് കൊണ്ടുപോയിട്ടില്ല. ആത്മസംയമനത്തോടെയാണ് പാർട്ടി തീരുമാനമെടുത്തത്. സംഘർഷമുണ്ടായത് എങ്ങനെയാണെന്ന് അന്വേഷിക്കണം. മാധ്യമപ്രവർത്തകർക്കും മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല സന്നിധാനത്തിരുന്ന് ഏറ്റവും തരംതാണ രീതിയിലാണ് ദേവസ്വം മന്ത്രി രാഷ്ട്രീയ പ്രസ്മീറ്റ് നടത്തിയത്. അവിടെയിരുന്ന് ഉത്തരവ് കൊടുക്കാൻ ദേവസ്വം മന്ത്രിക്ക് അവകാശമില്ല. 1950ലെ ദേവസ്വം ഉടമ്പടിയുടെ ലംഘനമാണിത്. അതിനെതിരേ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടാൽ മാത്രമേ കേന്ദ്രസർക്കാരിന് നിയമനിർമ്മാണം നടത്താൻ ആകൂ. കേരളത്തിലെ സ്ത്രീകളായ വിശ്വാസികളുടെ അഭിപ്രായം സുപ്രീംകോടതിയെ അറിയിക്കാനെങ്കിലും സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം വിശ്വാസികൾ നിരീശ്വരവാദത്തിന്റെ കടന്നേറ്റത്തെ പ്രതിരോധിക്കുമെന്നും ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2q6hHBH
via
IFTTT
No comments:
Post a Comment