ന്യൂഡൽഹി: മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയത് ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമെന്ന് പത്തൊമ്പതുകാരന്റെ മൊഴി. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിൽ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസി ദീക്ഷിതിനെ ഇന്റർനെറ്റിലൂടെയാണ് മുസാമിൽ സയിദ് പരിചയപ്പെട്ടത്. മാനസിയെ കാണാൻ അന്ധേരിയിലുള്ള അവരുടെ ഫ്ളാറ്റിൽ സയിജ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ഇംഗിതം സയിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തിൽ സയിദ് മാനസിയുടെ തലയിൽ കസേര കൊണ്ട് അടിക്കുകയായിരുന്നു. ബോധം മറഞ്ഞുവീണ മാനസിയെ വിളിച്ചുണർത്താൻ ആവുംവിധം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അൽപസമയത്തിനകം അർദ്ധബോധാവസ്ഥയിലേക്ക് മാനസി എത്തി. എന്നാൽ, മാനസിയുടെ അമ്മ അവിടേക്ക് എത്തുമെന്ന പരിഭ്രമത്തിൽ അവളുടെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് സയിദ് പോലീസിന് നൽകിയ മൊഴി. മൃതശരീരം സ്യൂട്ട്കേസിനുള്ളിലാക്കി ടാക്സിയിൽ അന്ധേരിയിൽ നിന്ന് മലാഡിലെത്തിച്ച ശേഷം മൈൻഡ് സ്പേസിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം സയിദ് ഓട്ടോറിക്ഷയിൽ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഡ്രൈവർ വിവരം പോലീസിനെ അറിയിച്ചു.പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുടർന്നാണ് പോലീസ് അയാളെ പിടികൂടിയത്. കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. സയിദിന്റെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും കൂടുതൽ ശാസ്ത്രീയതെളിവുകൾ ലഭിക്കാനുള്ള അന്വേഷണത്തിലാണെന്നും പോലീസ് അറിയിച്ചു. content highlights:model was murdered,model murderedfor refusing sex, models body found in suitcase,Manasi Dixit
from mathrubhumi.latestnews.rssfeed https://ift.tt/2Afewgz
via
IFTTT
No comments:
Post a Comment