പമ്പയില്‍ പ്രതിഷേധിച്ച രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി| Live Update - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

പമ്പയില്‍ പ്രതിഷേധിച്ച രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കി| Live Update

പമ്പ: ശബരിമല യുവതി പ്രവേശനത്തിനെതിരെസമരം ചെയ്തിരുന്ന പന്തളം രാജകുടുംബാംഗങ്ങളെയുംദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയുംഅറസ്റ്റ് ചെയ്തു നീക്കി. പമ്പ ഗണപതി കോവിലിന് സമീപം നാമജപ സമരം നടത്തിവന്നപന്തളം രാജകുടുംബാംഗങ്ങളും തന്ത്രി കുടുംബത്തിലെ അംഗങ്ങളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പമ്പയിൽ സമരം നടത്തിയഅയ്യപ്പ ധർമസേനാ പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കാണ് എത്തിക്കുന്നത്.നിലയ്ക്കലിൽ കെഎസ്ആർടിസി ബസ് സമരക്കാർ തടഞ്ഞു. സമരക്കാർ ദേശീയ മാധ്യമത്തിന്റെ കാർ എറിഞ്ഞു തകർത്തു. നിലയ്ക്കലിൽ കോൺഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ പ്രതിഷേധ സമരം തുടരുകയാണ്. നേരത്തെസന്നിധാനത്തേക്കെത്തിയ യുവതിയെ പമ്പയിൽ തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് പോലീസ് കടന്നത്. ആന്ധ്രയിൽനിന്നുള്ള നാൽപത് വയസ്സുള്ള യുവതിയെയും കുടുംബത്തെയുമാണ് സമരക്കാർ തടഞ്ഞത്. സംഘർഷാവസ്ഥയ്ക്കിടയിൽ പോലീസ് സംരക്ഷണത്തിൽ ആന്ധ്രാ സ്വദേശിയായ യുവതി സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പമ്പയിൽ സംഘർഷം രൂപപ്പെട്ടതിനെ തുടർന്ന് പിൻതിരിഞ്ഞു. 1.45ഓടെയാണ് ആന്ധ്രാ സ്വദേശിനിയായ യുവതി പമ്പയിലെത്തിയത്. ഇവർ സന്നിധാനത്തേക്ക് പുറപ്പെട്ടതിനെ തുടർന്ന് സമരം നടത്തിവന്നവർ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇവരെ തടയുകയുമായിരുന്നു. ആന്ധ്രാ സ്വദേശിനിയായ മാധവി (40)യും മാതാപിതാക്കളും രണ്ടു മക്കളുമാണ് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയത്. സ്വാമി അയ്യപ്പൻ റോഡിലൂടെ സന്നിധാനത്തേക്ക് പോകാനായിരുന്നു ശ്രമം. പോലീസ് ഇവർക്ക് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.എന്നാൽ ഇവർക്കെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇവർ സ്വമേധയാ പിൻതിരിയുകയായിരുന്നു. നേരത്തെയുവതി പ്രവേശനത്തെ എതിർക്കുന്നവരുടെസമരം നിലയ്ക്കലിൽ പുനരാരംഭിച്ചിരുന്നു. രാവിലെ പോലീസ് സമരപ്പന്തൽ പൊളിച്ചുമാറ്റുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തതിനെ തുടർന്ന്വീണ്ടും ഒമ്പത് മണിയോടെയാണ് സ്ഥലത്തെത്തിയ പ്രതിഷേധക്കാർ സമരം പുനരാരംഭിച്ചത്. പോലീസ് പന്തൽ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പന്തൽ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടേക്ക് കൂടുതൽ സമരക്കാർ എത്തിക്കൊണ്ടിരിക്കുന്നു. റോഡിലിരുന്ന് ശരണം വിളിച്ച ബിജെപി പ്രവർത്തകരെ പോലീസ് ഇടപെട്ട് റോഡിൽനിന്ന് മാറ്റി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരം. കോൺഗ്രസിന്റെ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ കെ.സുധാകരൻ, അടൂർ പ്രകാശ്, പിസി ജോർജ് തുടങ്ങിയവർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പമ്പയിൽ തന്ത്രി കുടുംബത്തിന്റെ നാമജപ യജ്ഞവും നടക്കുന്നുണ്ട്. കനത്ത സുരക്ഷാ സന്നാഹമാണ് നിലയ്ക്കലിലും പമ്പയിലും പോലീസ് ഒരുക്കിയിട്ടുള്ളത്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി വനിതാ പോലീസുകാർ അടക്കം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എസ്പിമാർ പോലീസ് സന്നാഹത്തിന് നേതൃത്വം നൽകുന്നുണ്ട്. നിയമം ലംഘിച്ചാൽ അറസ്റ്റിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നിന്ന്. ഫോട്ടോ: കെ.അബൂബക്കർ ഇതിനിടെ, സന്നിധാനത്തേക്കു പുറപ്പെട്ട യുവതിയെ പത്തനംതിട്ട ബസ്റ്റാൻഡിൽ തടഞ്ഞു. ചേർത്തല സ്വദേശിയായ ലിബി എന്ന യുവതിയെയാണ് തടഞ്ഞത്. ഇത് ചെറിയ തോതിൽ സംഘർഷത്തിനിടയാക്കി. തുടർന്ന് പോലീസ് എത്തി ഇവരെ സ്ഥലത്തുനിന്ന് മാറ്റി. പുലർച്ചെ ശബരിമല നിലയ്ക്കലിൽ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുകയും സമരപ്പന്തൽ പോലീസ് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. പുലർച്ചെ ഹനുമാൻ സേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം നേരിയ സംഘർഷത്തിനിടയാക്കിയിരുന്നു. തുടർന്ന് പോലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലിൽ കയറിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തിരുന്നു. വൻതോതിൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് പമ്പയിൽ മുൻ ദേവസ്വം പ്രസിഡണ്ട് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ഭജന. ഫോട്ടോ: കെ. അബൂബക്കർ ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തിൽ കൂടുതൽ സമരക്കാർ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ചൊവ്വാഴ്ച തന്നെ സമരക്കാർ പ്രകോപനങ്ങളുണ്ടാക്കിയതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങാൻ പോലീസ് തയ്യാറായതെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകൾ പരിശോധിക്കാനെന്ന പേരിൽ സമരക്കാർ വാഹനങ്ങൾ തടയുകയും തമിഴ്നാട്ടുകാരായ ദമ്പതികളെ ബസിൽനിന്ന് പുറത്തിറക്കിവിടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. LIVE UPDATES .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important}


from mathrubhumi.latestnews.rssfeed https://ift.tt/2J2wUfB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages