പാറ്റ്‌ന: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനും സംഘത്തിനു നേരെയും ആ്ക്രമണം. ഇവര്‍ സഞ്ചരിച്ച വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബീഹാറിലെ ഭഗ്‌വന്‍പൂരില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ബീവത്ത് ഗ്രാമത്തില്‍ വച്ച് ഒരു പരിപാടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ആക്രമണമുണ്ടായതെന്ന് പോലീസ് അറിയിച്ചു.
ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു കനയ്യ കുമാര്‍. അതിന് സമീപത്തുള്ള ബഹുനിലക്കെട്ടിടത്തില്‍ താമസിക്കുന്ന സുഹൃത്തിനെ കാണുവാന്‍ എത്തുകയായിരുന്നു. അവിടെ വച്ചാണ് ആക്രമണമുണ്ടായത്. വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇതിന് കാരണം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യ കുമാര്‍ ബെഗുസാരയ് മണ്ഡലത്തില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു സൂചനകള്‍ ലഭിച്ചിരുന്നു. പാറ്റ്‌ന എയിംസിലെ ജൂനിയര്‍ ഡോക്ടറോട് അപമര്യാദയായി പെരുമാറിയതിന് കഴിഞ്ഞ ദിവസം കനയ്യ കുമാറിനും സഹപ്രവര്‍ത്തക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
from mangalam.com https://ift.tt/2Et2Afs
via IFTTT
No comments:
Post a Comment