ഹൈദരാബാദ്: പ്രധാനമന്ത്രി മറ്റൊരു പ്രധാനമന്ത്രിക്ക് ജന്മം നൽകുന്ന അവസ്ഥ മാറ്റിയത് ബിജെപിയെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.പ്രധാനമന്ത്രിയുടെ അടുത്ത തലമുറയും പ്രധാനമന്ത്രിയാകുന്നു, മുഖ്യമന്ത്രിയുടെ മക്കൾ മുഖ്യമന്ത്രിയാകുന്നു. ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയിലേക്ക് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ബിജെപിയാണ് ഇതിന് മാറ്റം വരുത്തിയത് -ഗഡ്കരി പറഞ്ഞു. പാവപ്പെട്ട ജനതയുള്ള സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ. നേരത്തെ രാജ്യം ഭരിച്ചവർ തങ്ങളുടെ കുടുംബത്തിന് മാത്രം നേട്ടം കിട്ടാനാണ് പ്രവർത്തിച്ചിരുന്നതെന്ന് ഗഡ്കരി ആരോപിച്ചു. ഹൈദരാബാദിൽ യുവമോർച്ച പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഒരു കുടുംബത്തിന്റെ മാത്രം പാർട്ടിയല്ല. ജാതിയുടെയോ , മതത്തിന്റെയോ ഭാഷയുടേയോ പേരിലുള്ള വേർതിരിവുകൾ ബിജെപിയിലില്ല. വാജ്പേയി ആണ് ഞങ്ങളുടെ പരമോന്നത നേതാവ്. നേതൃത്വം ഇടയ്ക്കിടെ മാറുന്നുണ്ടെങ്കിലും ബിജെപി ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ താത്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നില്ല - ഗഡ്കരി കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2CNiAqn
via
IFTTT
No comments:
Post a Comment