ശബരിമല സംഘര്‍ഷം: 517 കേസുകള്‍, അറസ്റ്റിലായത് 3345 പേര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ശബരിമല സംഘര്‍ഷം: 517 കേസുകള്‍, അറസ്റ്റിലായത് 3345 പേര്‍

തിരുവനന്തപുരം: ശബരിമല സംഘർഷവുമായി ബന്ധപ്പട്ട് അറസ്റ്റിലായവരടെ എണ്ണം 3000 കടന്നു. ശനിയാഴ്ച വരെ അറസ്റ്റിലായത് 3345 പേരാണ്. 517 കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 122 പേർ റിമാൻഡിലാണ്. ശേഷിക്കുന്നവരെ ജാമ്യത്തിൽ വിട്ടയച്ചു. പൊതു മുതൽ നശിപ്പിച്ച കേസിലാണ് കൂടുതൽ പേർ പിടിയിലായിരിക്കുന്നതെന്നു പോലീസ് പറയുന്നു. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത്. വാഹന ഗതാഗതം മുടക്കിയെന്ന വകുപ്പിൽ നാമജപഘോഷയാത്രകളിൽ പങ്കെടുത്ത സ്ത്രീകളെയും അറസ്റ്റ് ചെയ്തത് വലിയ വിവാദമായതിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങൾ നടത്തിയവരെ മാത്രം അറസ്റ്റു ചെയ്താൽ മതിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. കെ എസ് ആർ ടി യി ബസ് ഉൾപ്പെടെ പൊതുമുതൽ തകർത്ത കേസിൽ അറസ്റ്റിലായവർക്ക് ജാമ്യം ലഭിക്കാൻ 10,000 രൂപ മുതൽ 13 ലക്ഷം രൂപ വരെ കെട്ടി വക്കേണ്ടി വരും.


from mathrubhumi.latestnews.rssfeed https://ift.tt/2OaNM4Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages