ട്രംപ് വരില്ല: റിപ്പബ്ലിക് ദിനാഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

ട്രംപ് വരില്ല: റിപ്പബ്ലിക് ദിനാഘോഷത്തിലേക്കുള്ള ക്ഷണം നിരസിച്ചു

ന്യൂഡൽഹി: 2019 റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ളഇന്ത്യയുടെ ക്ഷണം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അമേരിക്കൻ അധികൃതർ അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥി ആകാൻ ട്രംപിനെക്ഷണിച്ചുകൊണ്ട് ഏപ്രിലിൽ ഇന്ത്യ കത്തയച്ചിരുന്നു. കത്ത് ലഭിച്ചുവെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും ഇന്ത്യ-അമേരിക്ക വിദേശ, പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ചയായ 2+2 ഡയലോഗിന് ശേഷം മാത്രമേ അന്തിമ തീരുമാനം അറിയിക്കാനാകൂ എന്ന നിലപാടായിരുന്നു അമേരിക്ക സ്വീകരിച്ചിരുന്നത്. പിന്നീട് അമേരിക്കയുടെ എതിർപ്പ് അവഗണിച്ചാണ് എസ്400 ഉൾപ്പെടെ റഷ്യയുമായുണ്ടായ പ്രതിരോധ കരാറുകളും ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി തുടരാനും ഇന്ത്യ തീരുമാനിച്ചത്. നേരത്തേ കാറ്റ്സ നിയമ പ്രകാരം റഷ്യയിൽ നിന്ന് ആയുധങ്ങളും പ്രതിരോധ സഹായങ്ങളും സ്വീകരിക്കുന്ന രാജ്യങ്ങൾക്ക് ഉപരോധമേർപ്പെടുത്തുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. സഖ്യകക്ഷികളായ എല്ലാ രാജ്യങ്ങളും ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നവംബർ 4നുള്ളിൽ പൂർണമായും നിർത്തണമെന്ന് അമേരിക്ക നിർദേശിച്ചിരുന്നു. എന്നാൽ ഇറക്കുമതി തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ.


from mathrubhumi.latestnews.rssfeed https://ift.tt/2z8HHQS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages