ബിജെപി സമരത്തില്‍ സി.പി.എം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ബിജെപി സമരത്തില്‍ സി.പി.എം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകനും

തിരുവനന്തപുരം:സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ കൊച്ചുമകൻബിജെപി സമരവേദിയിൽ. പോലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പോലീസ് ആസ്ഥാനത്തിന്മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറൻസിന്റെ മകളുടെ മകൻമിലൻ ലോറൻസ് ഇമ്മാനുവൽ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായാണ് താൻ സമരത്തിനെത്തിയതെന്ന് മിലൻ മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് ടു വിദ്യാർഥിയാണ് മിലൻ. രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാൽ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലൻ മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും വീട്ടുകാർക്കും ഇക്കാര്യത്തിൽ എതിർപ്പുണ്ടായിരുന്നില്ലെന്നും മിലൻ അറിയിച്ചു. ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും കൊമ്പുകോർക്കുന്നതിനിടെയാണ് സിപിഎമ്മിന്റെ തലമുതിർന്ന നേതാവിന്റെ കൊച്ചുമകൻ ബിജെപി സംസ്ഥാന അധ്യക്ഷന്റെ സമരവേദിയിലെത്തിയതെന്നതാണ് ശ്രദ്ധേയം. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദയിലെത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പോലീസ് നടപടിയോടുള്ള പ്രതിഷേധത്തിനായാണ് പോലീസ് ആസ്ഥാനത്തിന് സമീപം ബിജെപി ഏകദിന ഉപവാസം നടത്തുന്നത്. ഇതോടൊപ്പം എല്ലാ ജില്ലാ പോലീസ് ആസ്ഥാനത്തും ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2PrNsDo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages