ശബരിമല സംഘര്‍ഷം: അറസ്റ്റിലായത് 3557 പേര്‍; ഇന്നലെ അറസ്റ്റ് ചെയ്തത് 52 പേരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ശബരിമല സംഘര്‍ഷം: അറസ്റ്റിലായത് 3557 പേര്‍; ഇന്നലെ അറസ്റ്റ് ചെയ്തത് 52 പേരെ

തിരുവനന്തപുരം: ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ഇതുവരെ അറസ്റ്റിലായത് 3557 പേർ. കഴിഞ്ഞദിവസം മാത്രം 52 പേരെ അറസ്റ്റ് ചെയ്തു. 531 കേസുകളിലായാണ് ഇത്രയും അറസ്റ്റ്. സംഘർഷത്തിൽ ഉൾപ്പെട്ട 210 പേരുടെ ചിത്രങ്ങൾകൂടി പോലീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതോടെ പുറത്തുവിട്ട ചിത്രങ്ങളുടെ എണ്ണം 420 ആയി. നാനൂറോളം പേരെ ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് കണക്കാക്കുന്നു. ഇതിൽ 350 പേർ ഒളിവിലാണെന്നാണ് പോലീസ് നിഗമനം. സംഘർഷത്തിൽ ഉൾപ്പെട്ടവരെയും അക്രമങ്ങൾ നടത്തിയവരെയും അടുത്ത ദിവസങ്ങളിൽതന്നെ അറസ്റ്റ് ചെയ്യാൻ നിർദേശമുണ്ട്. ഇതിനായി പുറത്തുവിട്ട ചിത്രങ്ങൾ വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറി. ഇതിൽ ചിലർ വിദേശത്തേക്ക് കടന്നെന്ന സൂചനകളും പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർ വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവള അധികൃതർക്കും ചിത്രങ്ങളും വിവരങ്ങളും കൈമാറും. പിടിയിലായവരെയെല്ലാം മണ്ഡലകാലത്തും നിരീക്ഷിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2Q5Ph5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages